ലോസ് ഏഞ്ചല്‍സ്: ലോക സീനിമാ പ്രേമികളുടെ ആകാംഷയുടെ ഇടമായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര വേദിയില്‍ ഇതുവരെ പ്രഖ്യാപിച്ചതില്‍ തകര്‍ത്തുവാരിയത് 1917. സാങ്കേതിക വിഭാഗം, ക്യാമറ, ശബ്ദ മിശ്രണം എന്നീ വിഭാഗങ്ങളില്‍ സിനിമ പുരസ്‌ക്കാരത്തിന് അര്‍ഹമായപ്പോള്‍ ദക്ഷിണ കൊറിയന്‍ ചിത്രമായ പാരാസൈറ്റ് തിരക്കഥയ്ക്കും മികച്ച വിദേശഭാഷാ ചിത്ത്രിനുമുള്ള രണ്ടു പുരസ്‌ക്കാരങ്ങള്‍ നേടി.
ലോകമഹാ യുദ്ധത്തിന്റെ ഭീകരതയും അതിനെ മറികടക്കാന്‍ നടത്തുന്ന സമാധാന ശ്രമങ്ങളും പറഞ്ഞ 1917 ല്‍ ക്യാമറ ചലിപ്പിച്ച റോജര്‍ ഡീക്വീന്‍സിന്റെ മികവിനാണ് അംഗീകാരം. രണ്ടാം തവണയാണ് ഡീകിന്‍സ് പുരസ്‌ക്കാര ജേതാവാകുന്നത്. 2018 ല്‍ ബ്‌ളേഡ് റണ്ണര്‍ 2049 ന് ക്യാമറ ചലിപ്പിച്ചും ഡീക്കന്‍സ് വിജയം നേടിയിരുന്നു. ശബ്ദ മിശ്രണത്തിന് മാര്‍ക്ക് ടെയ്‌ലറും സ്റ്റുവര്‍ട്ട് വില്‍സണും പുരസ്‌ക്കാരം നേടി.
സാങ്കേതിക വിഭാഗത്തില്‍ ഗ്വില്ലമ്മേ റോക്കറോണ്‍, ഗ്രെഗ് ബട്‌ളര്‍, ഡെമിനിക് ടൗഹി എന്നിവര്‍ ഏറ്റുവാങ്ങി. മികച്ച തിരക്കഥയും മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌ക്കാരവും പാരാസൈറ്റിനെ തേടിയെത്തി. ഇതാദ്യമായിട്ടാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌ക്കാര്‍ പുരസ്‌ക്കാരത്തിന് അര്‍ഹമായി മാറിയത്. ബോണ്‍ ജൂ ഹോ, ആംഗ് ജുംഗ് ഹ്വാനും തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.
അന്താരാഷ്ട്ര കാര്‍ കമ്പനികളുടെ മത്സരത്തിന്റെ കഥ പറഞ്ഞ ഫെരാരി വേഴ്സസ് ഫോര്‍ഡും രണ്ടു പുരസ്ക്കാരം നേടി. ഫോര്‍ഡ് വേഴ്‌സസ് ഫെരാരിക്ക് മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചു. ഡൊണാള്‍ഡ് സില്‍വര്‍സ്റ്റാറിനാണ് പുരസ്‌ക്കാരം കിട്ടിയത്. മികച്ച ചിത്രസംയോജനവും ഫോര്‍ഡ് വേഴ്‌സസ് ഫെരാരി കൊണ്ടുപോയി. ആന്‍ഡ്രൂ ബ€ാന്റാണ് പുരസ്‌ക്കാരം നേടിയത്. മികച്ച സഹനടനുള്ള പുരസ്‌ക്കാരം സൂപ്പര്‍താരം ബ്രാഡ്പിറ്റിനായിരുന്നു കിട്ടിയത്. മികച്ച സഹനടിയായി ലൗറാ ഡേണും മാറി.
from mangalam.com https://ift.tt/38pNRw8
via IFTTT
No comments:
Post a Comment