പോലീസ് നവീകരണം: ബെഹ്‌റ ചെലവഴിച്ചത് 151 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 14, 2020

പോലീസ് നവീകരണം: ബെഹ്‌റ ചെലവഴിച്ചത് 151 കോടി

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റശേഷം പോലീസ് നവീകരണത്തിനായി വാങ്ങിയത് 151.41 കോടി രൂപയുടെ ഉപകരണങ്ങൾ. സ്റ്റോർപർച്ചേസ് ചട്ടവും വിജിലൻസ് കമ്മിഷന്റെ മാർഗനിർദേശങ്ങളും ലംഘിച്ചാണ് ഇവ വാങ്ങിയതെന്ന് സി.എ.ജി.യുടെ കണ്ടെത്തി. കുറഞ്ഞത് നാലുസംഭവങ്ങളിലെങ്കിലും പോലീസ് ഉദ്യോഗസ്ഥരും വിൽപ്പനക്കാരും കെൽട്രോണും തമ്മിൽ വില നിശ്ചയിക്കുന്നതിൽ ഒത്തുകളിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇത് പദ്ധതികൾക്ക് സാന്പത്തികനഷ്ടമുണ്ടാക്കിയെന്നും സി.എ.ജി. കുറ്റപ്പെടുത്തുന്നു. എന്നാൽ, ഉപകരണങ്ങൾ വാങ്ങുന്നതിൽ മാനദണ്ഡങ്ങൾ ലംഘിച്ചില്ലെന്ന നിലപാടാണ് സർക്കാരിന്. കഴിഞ്ഞവർഷം ജൂൺ 27-ന് മുഖ്യമന്ത്രി നിയമസഭയിൽ ഇടപാടുകളെ ന്യായീകരിക്കുകയും ചെയ്തു. 2016-17 വർഷത്തിൽ 24.4 കോടിരൂപയുടെ സാധനങ്ങളാണ് വാങ്ങിയത്. 2017-18ൽ 46.79 കോടിയും 2018-19ൽ 78.79 കോടിയും ചെലവഴിച്ചു. ഇവയെല്ലാം മാനദണ്ഡങ്ങൾ പാലിച്ചാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പോലീസ് വാഹനം ചീഫ് സെക്രട്ടറിക്ക് പോലീസിനായി വാങ്ങിയ എസ്.യു.വി. ചീഫ് സെക്രട്ടറി ടോംജോസ് ഉപയോഗിക്കുന്നതും വാവാദത്തിൽ. പോലീസ് മേധാവിയുടെ പേരിലുള്ള വണ്ടി പോലീസ് നവീകരണത്തിനുള്ള ഫണ്ട് ഉപയോഗിച്ചാണ് വാങ്ങിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വണ്ടിയിൽ കേരള പോലീസിന്റെ സ്റ്റിക്കറുമുണ്ട്. 2019-ൽ രജിസ്റ്റർചെയ്ത വാഹനത്തിന് 15 ലക്ഷത്തോളമാണ് വില. സമാനമായ വാഹനമാണ് പോലീസ് മേധാവിയും ഉപയോഗിക്കുന്നത്. പോലീസിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി കൈമാറുന്നത് അസാധാരണമാണ്. സാധാരണ ടൂറിസം വകുപ്പിന്റെ വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുക. Content Highlights:Police upgrade: Behra spent Rs 151 crore


from mathrubhumi.latestnews.rssfeed https://ift.tt/38uTDNg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages