അരൂർ: വളർത്തുനായ്ക്കളെ ക്രൂരമായി വെട്ടിക്കൊല്ലുന്ന അജ്ഞാതനെ കുടുക്കാൻ പോലീസും നാട്ടുകാരും ഒറ്റക്കെട്ടായിറങ്ങി. എഴുപുന്ന നീണ്ടകര ഗ്രാമത്തിൽ മൂന്ന് ദിവസമായി നടക്കുന്ന നായവേട്ടയിൽ മുഖംമൂടി ധരിച്ച അജ്ഞാതന്റെ വടിവാൾ വെട്ടേറ്റ് ആറ് നായ്ക്കളാണ് ചത്തത്. കാവൽനിന്നിട്ടും മൂന്നാം ദിവസവും വളർത്തുപട്ടിയെ വെട്ടിക്കൊന്നതോടെ ഗ്രാമം ഭയപ്പാടിലായി. വെള്ളിയാഴ്ച രാവിലെ മുതൽ പോലീസും യുവാക്കളും ഉൾപ്പെടുന്ന അഞ്ച് സ്‌ക്വാഡുകളാണ് നീണ്ടകരയിൽ റോന്തുചുറ്റുന്നത്. ഒരു സംഘത്തിൽ 10-പേരുണ്ട്. രാത്രി ഉടനീളം പ്രദേശമാകെ പരതി എങ്ങനെയും അജ്ഞാതനെ കുടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമീണർ. പുറത്തുനിന്ന് നീണ്ടകരപ്രദേശത്തേക്ക് കടന്നുകയറി അക്രമം നടത്താൻ ആർക്കുമാവില്ലെന്ന കണക്കുകൂട്ടലിലാണ് നാട്ടുകാർ. പ്രദേശത്തെ ചിലരെ പോലീസും സംശയിക്കുന്നുണ്ട്.പകൽ പോലീസ് സംഘം സംശയമുള്ളവരെ നിരീക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പോലീസും നാട്ടുകാരും.
from mathrubhumi.latestnews.rssfeed https://ift.tt/3236pjK
via
IFTTT
No comments:
Post a Comment