ലഖ്നൗ: ബാബറി മസ്ജിദിന്റെ കെട്ടിടാവശിഷ്ടങ്ങൾ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ ബാബറി മസ്ജിദ് കർമസമിതി കൺവീനർ സഫര്യാബ് ജിലാനി വെള്ളിയാഴ്ച പറഞ്ഞു. ശരിയത്ത് നിയമപ്രകാരം പള്ളിയുടെ അവശിഷ്ടങ്ങൾ മറ്റൊന്നിന്റെയും നിർമാണത്തിന് ഉപയോഗിക്കാൻ പാടില്ല. സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളൊന്നും തന്നിട്ടുമില്ല. പള്ളിയുടെ സ്തംഭങ്ങളും കല്ലുകളും മറ്റും മുസ്‌ലിങ്ങൾക്ക് കൈമാറണം. പുനഃപരിശോധനാഹർജി പരിഗണിക്കുന്നതിനിടെയും അവശിഷ്ടങ്ങളുടെ വിഷയം തങ്ങളുന്നയിച്ചിരുന്നു. എന്നാൽ, ഹർജി തള്ളിയെന്നും അദ്ദേഹം പറഞ്ഞു.മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനുമായി വിഷയം വൈകാതെ ചർച്ചചെയ്യുമെന്നും ഈമാസം അവസാനത്തോടെ സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നും ജിലാനി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3bDyJ0r
via
IFTTT
No comments:
Post a Comment