റേഷൻ വിതരണത്തിനുള്ള 14,000 ക്വിന്റൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 18, 2020

റേഷൻ വിതരണത്തിനുള്ള 14,000 ക്വിന്റൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിച്ചു

തിരുവനന്തപുരം: റേഷൻകടകൾവഴി വിതരണംചെയ്യേണ്ട 14,000 ക്വിന്റൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിച്ചതായി സിവിൽ സപ്ലൈസ് വകുപ്പ്. പത്തുജില്ലകളിലെ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് 13,970 ക്വിന്റൽ (13.97 ലക്ഷം കിലോ) ഭക്ഷ്യധാന്യം ഉപയോഗശൂന്യമെന്നു കണ്ടെത്തിയത്. 95 ശതമാനം ഗോഡൗണുകളിലും അശാസ്ത്രീയമായും അലക്ഷ്യമായുമാണ് ഭക്ഷ്യധാന്യം സൂക്ഷിച്ചിട്ടുള്ളതെന്നും റിപ്പോർട്ടുകളിലുണ്ട്. സംഭരണത്തിലും വീഴ്ച കണ്ടെത്തി. ദുർഗന്ധമുള്ള, പുഴുവരിച്ച അരിയും ഗോതമ്പുമാണ് ഡിസംബറിൽ റേഷൻ കടകളിലെത്തിച്ചത്. കടയുടമകളുടെ പരാതിയെത്തുടർന്ന് ഗോഡൗണുകൾ പരിശോധിച്ചപ്പോൾ പഴയതും പുതിയതുമായ ധാന്യം കൂട്ടിച്ചേർത്താണ് വിതരണം ചെയ്യുന്നതെന്നു കണ്ടെത്തി. ചോർച്ചകാരണം ഭക്ഷ്യധാന്യങ്ങൾ നശിച്ച ഗോഡൗണുകളുമുണ്ട്. കേടായ ഭക്ഷ്യധാന്യങ്ങൾക്കൊപ്പം പുതുതായി എത്തുന്നത് സൂക്ഷിക്കുന്നതും കൂടുതൽ ധാന്യം നശിക്കാനിടയാക്കി. പത്തു ജില്ലകളിലെ റിപ്പോർട്ടാണ് സിവിൽ സപ്ലൈസ് ഡയറക്ടർക്കു ലഭിച്ചത്. ബാക്കി ജില്ലകളിലെ റിപ്പോർട്ട് വരുന്നതേയുള്ളൂ. കേടായ ഭക്ഷ്യധാന്യങ്ങൾ ശുചീകരിച്ച് പുനരുപയോഗിക്കാനും അതിനു കഴിയാത്തവ കാലിത്തീറ്റയ്ക്ക് നൽകാനുമാണു തീരുമാനമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ എൻ.ടി.എൽ. റെഡ്ഡി പറഞ്ഞു. പാഴായ ഭക്ഷ്യധാന്യം കുത്തരി 4,73,481 കിലോ പച്ചരി 2,97,154 കിലോ പുഴുക്കലരി 5,36,482 കിലോ ഗോതമ്പ് 90,343 കിലോ ജില്ലാതലത്തിൽ (കിലോഗ്രാമിൽ) കൊല്ലം 49,800 പത്തനംതിട്ട 15,010 ആലപ്പുഴ 21,221 കോട്ടയം 2,68,500 എറണാകുളം 58,040 തൃശ്ശൂർ 3,01,043 മലപ്പുറം 3,51,209 പാലക്കാട് 2,85,000 കോഴിക്കോട് 47,197 വയനാട് 440


from mathrubhumi.latestnews.rssfeed https://ift.tt/2uWd573
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages