മലക്കപ്പാറ: വാൽപ്പാറ മേഖലയിലെ തായ്മുടി എസ്റ്റേറ്റിൽ തേയിലത്തോട്ടത്തിൽ മേയുന്നതിനിടെ രണ്ട് കാട്ടുപോത്തുകൾ കൊമ്പുകോർത്ത് ചളിയിൽ താഴ്ന്നു. തമ്മിൽ ഉടക്കിയ കൊമ്പുകൾ ഊരിയെടുക്കാനാവാതെ അവ തോട്ടത്തിലൂടെ അലയുന്നതിനിടെയാണ് ചതുപ്പുനിലത്ത് താഴ്ന്നത്. ഏറെ ശ്രമിച്ചിട്ടും ഇവയ്ക്ക് ചതുപ്പിൽനിന്ന് കയറിപ്പോരാനായില്ല. തൊഴിലാളികൾ ബഹളം കേട്ട് നോക്കിയപ്പോഴാണ് ചതുപ്പുനിലത്ത് കിടന്ന് കൊമ്പുകൾ ഊരാൻ ശ്രമിക്കുന്ന പോത്തുകളെ കണ്ടത്. അല്പം അവശതയുണ്ടെങ്കിലും ശൗര്യത്തിന് കുറവുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. വനപാലകരും നാട്ടുകാരും കൂടി രണ്ടിന്റേയും തലയിൽ കയറിട്ട് വലിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ഒരെണ്ണത്തിന്റെ കൊമ്പ് ഒടിഞ്ഞ് ഊരിപ്പോരുകയായിരുന്നു. ഇതോടെ കുരുക്കഴിഞ്ഞു. ഒരു പോത്ത് തേയിലത്തോട്ടത്തിലേക്ക് കയറിപ്പോയി. കൊമ്പ് ഊരിപ്പോയ പോത്തിന്റെ പരിക്കേറ്റ ഭാഗത്ത് വടിയുപയോഗിച്ച് മരുന്ന് പുരട്ടിയ ശേഷമാണ് ചതുപ്പിൽനിന്ന് കയറ്റി കാട്ടിലേക്ക് വിട്ടത്. Content Highlights:Two bisons sank into the mud, rescued later
from mathrubhumi.latestnews.rssfeed https://ift.tt/2V37tSZ
via
IFTTT
No comments:
Post a Comment