ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇനി വിജയത്തിനുവേണ്ടി മാത്രമുള്ള കളികൾ. ഗ്രൂപ്പ് ഘട്ടത്തിന്റെ ആലസ്യത്തിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലെ നിലനിൽപ്പിന്റെ പോരാട്ടത്തിലേക്ക് കളി മാറുന്നു. പ്രീക്വാർട്ടറിലെ ആദ്യപാദമത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ സ്പാനിഷ് ശക്തികളായ അത്ലറ്റിക്കോ മഡ്രിഡിനെയും ഫ്രഞ്ച് കരുത്തർ പി.എസ്.ജി. ജർമൻ ടീം ബൊറൂസ്സിയ ഡോർട്മുൺഡുമായും കളിക്കും. ചൊവ്വാഴ്ച രാത്രി 1.30-നാണ് മത്സരങ്ങൾ. കുതിപ്പ് തുടരാൻ ലിവർപൂൾ മിന്നുന്ന ഫോമിലാണ് യർഗൻ ക്ലോപ്പ് പരിശീലിപ്പിക്കുന്ന ലിവർപൂൾ. ഇംഗ്ലീഷ് ലീഗിൽ 30 വർഷത്തിനുശേഷം കിരീടമുറപ്പിച്ച കുതിപ്പിലാണ് ടീം. ചാമ്പ്യൻസ് ലീഗിലും ടീമിന്റെ പ്രകടനം മോശമല്ല. സാദിയോ മാനെ-മുഹമ്മദ് സല-റോബർട്ടോ ഫിർമിനോ എന്നിവർ കളിക്കുന്ന മുന്നേറ്റമാണ് ടീമിന്റെ ശക്തി. വിർജിൽ വാൻ ഡെയ്ക്ക് നേതൃത്വം നൽകുന്ന പ്രതിരോധവും നായകൻ ജോർഡൻ ഹെൻഡേഴ്സന്റെ കീഴിലുള്ള മധ്യനിരയും നന്നായി കളിക്കുന്നു. ഷെർഡാൻ ഷാക്കിരിയുടെ പരിക്കുമാത്രമാണ് ടീമിന് പ്രശ്നംസൃഷ്ടിക്കുന്ന ഘടകം. മറുവശത്ത് അത്ലറ്റിക്കോക്ക് സ്പാനിഷ് ലീഗിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ല. ഡീഗോ സിമിയോണിയുടെ ടീമിൽ ഹെക്ടർ ഹെരേര, കെയ്റൺ ട്രിപ്പിയർ എന്നിവർ കളിക്കാനുണ്ടാകില്ല. ജാവോ ഫെലിക്സ്, ഡീഗോ കോസ്റ്റ, അൽവാരോ മൊറാട്ട എന്നിവരുടെ കാര്യവും ഉറപ്പായിട്ടില്ല. ഇതോടെ മുന്നേറ്റനിരയുടെ ശക്തികുറഞ്ഞത് ടീമിന് പ്രതിസന്ധിയാണ്. യുവനിരയുടെ കളി പി.എസ്.ജി.യുടെ വമ്പൻ ടീമിനെതിരേ ബൊറൂസ്സിയയുടെ യുവശക്തിയാകും പരീക്ഷിക്കപ്പെടുന്നത്. മികച്ച ഫോമിലുള്ള ജേഡൻ സാഞ്ചോ-എർലിങ് ഹാളണ്ട്-തോർഗൻ ഹസാർഡ് എന്നിവരടങ്ങുന്ന മുന്നേറ്റനിരയിലാണ് ജർമൻ ടീമിന്റെ പ്രതീക്ഷ. സ്വന്തം മണ്ണിൽ കളിക്കുന്ന ടീമിന് ജയം അനിവാര്യമാണ്. മധ്യനിരയിൽ എംറെചാൻ, അച്റഫ് ഹക്കീമി എന്നിവർ മികച്ചഫോമിലാണ്. പരിക്കുമൂലം നായകൻ മാർക്കോ റൂസ് കളിക്കാനുണ്ടാകില്ല. പരിക്കിൽനിന്ന് മുക്തനായെത്തിയ സൂപ്പർ താരം നെയ്മർ തിരിച്ചെത്തിയത് പി.എസ്.ജി.യുടെ ശക്തി വർധിപ്പിക്കുന്നു. കൈലിയൻ എംബാപ്പെയും മൗറോ ഇക്കാർഡിയും കളിക്കുന്ന മുന്നേറ്റനിര ശക്തമാണ്. നെയ്മറും എയ്ഞ്ചൽ ഡി മരിയയും വിങ്ങർമാരാകും. മധ്യനിരയിൽ മാർക്കോ വെറാറ്റിയാകും പ്രധാനി. ഫ്രഞ്ച് ലീഗിൽ മികച്ച ഫോമിലാണ് ടീം. Content Highlights: Champions League Football Pre Quarter Matches
from mathrubhumi.latestnews.rssfeed https://ift.tt/38D3dOa
via
IFTTT
No comments:
Post a Comment