കണ്ണൂര്‍ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചതിനു പിന്നില്‍ വീട്ടമ്മയ്ക്കു യുവാക്കളോടു ഫോണില്‍ സംസാരിക്കാനുള്ള മോഹം മാത്രം; നിത്യേന രാത്രി ഒമ്പതു മുതല്‍ 11 വരെ സംസാരിച്ചിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 15, 2020

കണ്ണൂര്‍ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചതിനു പിന്നില്‍ വീട്ടമ്മയ്ക്കു യുവാക്കളോടു ഫോണില്‍ സംസാരിക്കാനുള്ള മോഹം മാത്രം; നിത്യേന രാത്രി ഒമ്പതു മുതല്‍ 11 വരെ സംസാരിച്ചിരുന്നു

കുമരകം: ഫെയ്‌സ്ബുക്ക് വ്യാജ ഐഡി ഉണ്ടാക്കി കണ്ണൂര്‍ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചതിനു പിന്നില്‍ വീട്ടമ്മയ്ക്കു യുവാക്കളോടു ഫോണില്‍ സംസാരിക്കാനുള്ള മോഹം മാത്രമാണെന്ന സൂചന ശക്തമാകുന്നു. നിത്യേന രാത്രി ഒമ്പതു മുതല്‍ 11 വരെ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചിരുന്നതായി വിവാഹം ഉറപ്പിച്ച കണ്ണൂര്‍ സ്വദേശി കുമരകം പോലീസിനോട് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയിരുന്നതിനാല്‍ ഒരിക്കല്‍ പോലും വീട്ടമ്മ യുവാവുമായോ ബന്ധുക്കളുമായോ വീഡിയോ കോള്‍ നടത്തിയിട്ടില്ല.

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച തിരുവാര്‍പ്പ് മണിയത്ര രാജപ്പന്റെ ഭാര്യ രജി രാജു (43) കണ്ണൂര്‍ സ്വദേശിയായ യുവാവിനു വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയല്‍ വാസിയായ പെണ്‍കുട്ടിയുടെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷന്‍ കാര്‍ഡിനേറെയും ഐഡന്റിറ്റി കാര്‍ഡിന്റെയും കോപ്പികളും ആണ്. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേന ആശാ വര്‍ക്കറായ വീട്ടമ്മ വാങ്ങിയതാണിവ.

ബാങ്കില്‍ നിന്നു പണാപഹരണം നടത്തിയതിനും ഫേസ് ബുക്കില്‍ ആള്‍മാറാട്ട പോസ്റ്റിട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹ ആലോചന മുതല്‍ ഇന്നു കല്യാണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ വധുവിനെ കാണാന്‍ വരനോ ബന്ധുക്കള്‍ക്കോ അവസരം നല്‍കാതിരിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ വീട്ടമ്മയുടെ കൗശലത്തിനു തെളിവാണെന്നു പോലീസ് പറയുന്നു. തിരുവനന്തപുരത്തു ജോലിയുള്ള പെണ്‍കുട്ടിയെ കാണാന്‍ രണ്ടു തവണ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തിനു തിരിച്ചവരനെ രണ്ടു തവണയും സൂത്രത്തില്‍ തിരിച്ചയച്ചു. വീട്ടില്‍ മരണം ,ചിക്കന്‍ പോക്‌സ് , വഴി പണി തുടങ്ങിയ കാരണങ്ങള്‍ നിരത്തി ലോഡ്ജില്‍ വെച്ച് കല്യാണ നിശ്ചയം നടത്തിക്കാന്‍ പോലും വീട്ടമ്മയ്ക്കു സാധിച്ചിരുന്നു.

ജനുവരി 27നു പെണ്ണിന്റെ അമ്മയായി വീട്ടമ്മയും അച്ചനായി തന്റെ സ്വന്തം നാടായ പുതുപ്പള്ളി സ്വദേശി യേയും കോട്ടയത്തെ ലോഡ്ജില്‍ എത്തിച്ചു യുവാവിന്റെ വീട്ടുകാരുമായി കല്യാണ നിശ്ചയം നടത്തിയത്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഓഡിറ്റോറിയം ബുക്കു ചെയ്യുകയും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തതെന്ന് യുവാവിന്റെ സഹോദരിയോടു പറഞ്ഞിരുന്നു . രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പെണ്‍കുട്ടിയ്ക്കായി കണ്ണൂരിലേക്കു സ്ഥലം മാറ്റം വാങ്ങാന്‍ യുവാവു ശ്രമിക്കണമെന്നു വീട്ടമ്മ ആവശ്യപ്പെട്ടതും അവിശ്വാസം ഉണ്ടാകാതിരിക്കാനായിരിന്നുവെന്നാണു പോലീസ് നല്‍കുന്ന സൂചന.

ആള്‍മാറാട്ടം, വ്യാജ ഐഡി നിര്‍മ്മിക്കല്‍ ,വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്‌തെതെങ്കിലും യഥാര്‍ഥ ഉദ്ദേശം കണ്ടെത്തനായില്ല. കുമരകം സി.ഐ ഷിബു പാപ്പച്ചന്‍ ,എസ് ഐ ജി രജന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവാവിന്റെ പരാതിയെ തുടര്‍ന്ന് അനേ്വഷണം പുരോഗമിക്കുകയാണ്.



from mangalam.com https://ift.tt/31Wb1I8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages