ഉസൈന്‍ബോള്‍ട്ടിന്റെ ലോകറെക്കോഡ് 100 മീ. 9.58 സെക്കന്റ് ; ഒരു ജോഡി പോത്തുകളെയും കൊണ്ട് കെട്ടിടനിര്‍മാണ തൊഴിലാളി ഗൗഡ 100 മീ. ഓടിയത് 9.55 സെക്കന്റില്‍ ; കായിക മന്ത്രി വിളിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 15, 2020

ഉസൈന്‍ബോള്‍ട്ടിന്റെ ലോകറെക്കോഡ് 100 മീ. 9.58 സെക്കന്റ് ; ഒരു ജോഡി പോത്തുകളെയും കൊണ്ട് കെട്ടിടനിര്‍മാണ തൊഴിലാളി ഗൗഡ 100 മീ. ഓടിയത് 9.55 സെക്കന്റില്‍ ; കായിക മന്ത്രി വിളിപ്പിച്ചു

ന്യൂഡല്‍ഹി/ മൂഡബിദ്രി: വേഗരാജാവ് ഉെസെന്‍ ബോള്‍ട്ടിന്റെ ലോക റെക്കോഡ് തകര്‍ത്തെന്നു സാമൂഹിക മാധ്യമങ്ങള്‍ വാഴ്ത്തിയ പോത്തോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡയെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ട്രയല്‍സിനു വിളിപ്പിച്ചു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ നിര്‍ദേശ പ്രകാരമാണു ഇടപെടല്‍. ഒരു ജോഡി പോത്തുകളെയും കൊണ്ട് ഓടിയ ശ്രീനിവാസ് 142.5 മീറ്റര്‍ 13.62 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്.

ശ്രീനിവാസ 100 മീറ്റര്‍ പിന്നിടാനെടുത്തത് 9.55 സെക്കന്‍ഡ് മാത്രമാണെന്നു പരിപാടിയുടെ സംഘാടകര്‍ അവകാശപ്പെട്ടു. ജെമെക്കയുടെ ഉെസെന്‍ ബോള്‍ട്ട് 9.58 സെക്കന്‍ഡിലാണു 100 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോഡിട്ടത്്.

യഥാര്‍ഥ പ്രതിഭകളെ കണ്ടെത്തി ലോകത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണു തങ്ങളുടെ ലക്ഷ്യമെന്നു റിജിജു ട്വീറ്റ് ചെയ്തു. കര്‍ണാടകത്തിലെ കമ്പള എന്ന പോത്തോട്ട മത്സരത്തിലാണു ശ്രീനിവാസ ഗൗഡ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയതായി പറയുന്നത്. അവര്‍ പുറത്തുവിട്ട വീഡിയോ െവെറലുമായി. ശ്രീനിവാസയുടെ ഓട്ടം െവെറലായതോടെയാണു റിജിജു ഇടപെട്ടത്. ട്രയല്‍സില്‍ ജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു പരിശീലനത്തിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

റഫറിയായിരുന്ന വിജയകുമാറാണ് ശ്രീനിവാസ റെക്കോഡിട്ടെന്ന് ആദ്യം പുറത്തുവിട്ടത്. പക്ഷേ ഇത് ആധികാരികല്ലെന്നു കമ്പള അക്കാഡമി വ്യക്തമാക്കി. ഫിനിഷിങ് പോയിന്റിലാണു സമയം രേഖപ്പെടുത്താന്‍ ലേസര്‍ നെറ്റ്വര്‍ക്ക് സിസ്റ്റവും ഇലക്ട്രോണിക് സംവിധാനങ്ങളുമുള്ളത്. മാത്രമവുമല്ല ഓരോ വേദികളിലെയും ട്രാക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കുമെന്നും കമ്പള അക്കാഡമി വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ശ്രീനിവാസ പിന്നീട് കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു.

കമ്പള സീസണില്‍ അതിനു പോകും. കമ്പള ജോക്കി എന്നറിയപ്പെടുന്ന പോത്തോട്ടം കര്‍ണാടകത്തില്‍ പ്രത്യേകിച്ച് തുളുനാട്ടിലെ പ്രശസ്തമായ വിനോദമാണ്. നഗ്നപാദരായ ജോക്കികള്‍ കരുത്തന്‍മാരായ പോത്തുകള്‍ക്കു പിന്നാലെ ഓടും. ലക്ഷങ്ങളാണ് ഓരോ മത്സരങ്ങള്‍ക്കും ചെലവാകുന്നത്.

മംഗലാപുരത്തിനു സമീപം മിജാര്‍ അശ്വത്പുര്‍ സ്വദേശിയാണു ശ്രീനിവാസ. മൂഡബിദ്രിക്കാരനായ എം.എസ്. ഷെട്ടിയുടെ കാളകളുടെ ജോക്കിയാണ്. ശ്രീനിവാസയെ ബോള്‍ട്ടുമായി താരതമ്യം ചെയ്യരുതെന്നാണു കമ്പള അക്കാഡമി അധ്യക്ഷനും ദക്ഷിണ കന്നഡ കമ്പള കമ്മിറ്റി സ്ഥാപക സെക്രട്ടറിയുമായ പ്രഫസര്‍ കെ. ഗുണപാല കടമ്പയുടെ പക്ഷം.

കമ്പള അക്കാഡമിയിലെ പ്രഥമ ബാച്ചിലെ വിദ്യാര്‍ഥിയായ ശ്രീനിവാസയില്‍ തങ്ങള്‍ അഭിമാനിക്കുന്നതായും ഗുണപാല കടമ്പ പറഞ്ഞു. 2017-18 സീസണില്‍ ആകെ 28 മെഡലുകളാണു ശ്രീനിവാസ നേടിയത്. 2013 ലാണ് കമ്പള അക്കാഡമി ജോക്കികള്‍ക്കു പരിശീലനം നല്‍കാന്‍ തുടങ്ങിയത്.



from mangalam.com https://ift.tt/3bQmKga
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages