കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കാരണത്താല്‍ പൊളിക്കാന്‍ വിധിക്കപ്പെട്ട മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ഏറ്റവും വലിയ ഫ്‌ളാറ്റായ ജയിന്‍ കോറല്‍ക്കോവ് നിലംപതിച്ചു. കൃത്യം പതിനൊന്നു മണിയോടെ നിയന്ത്രിത സ്‌ഫോടനത്തിലുടെ 128 അപാര്‍ട്ടുമെന്റുകളുള്ള ജയിന്‍ കോറല്‍കോവ് തകര്‍ന്നടിയുകയായിരുന്നു. രാവിലെ പത്തരയോടെ ആദ്യ സൈറണും 10.55 ന് രണ്ടാമത്തെ സൈറനും 10 :59 നും മൂന്നാമത്തെയും സൈറന്‍ മുഴക്കി കൃത്യമായ മുന്നറിയിപ്പ് നല്‍കി അഞ്ച് കൗണ്ട്ഡൗണിനു ശേഷമാണ് സ്‌ഫോടനം നടത്തിയത്.
എല്ലാ സുരക്ഷിത സാഹചര്യങ്ങളും ഉറപ്പു വരുത്തിയാണ് സ്‌ഫോടനം നടത്തിയത്. 50 മീറ്റര്‍ ഉയരത്തിലുള്ള ഫ്‌ളാറ്റില്‍ വലിയ വീതിയിലുള്ള 128 അപ്പാര്‍ട്ടുമെന്റുകളാണുണ്ടായിരുന്നത്. 372.8 കിലോ സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് ഏറ്റവും വലിയ ഫ്‌ളാറ്റ് സമുച്ചയം തകര്‍ത്തത്. ജയിന്‍ കോറല്‍ക്കോവ് തകര്‍ക്കാന്‍ വേണ്ടി വന്നത് 86 ലക്ഷം രൂപയാണ്. ജയന്‍ കോറല്‍കോവ് 49 ഡിഗ്രി ചരിച്ചുവീഴ്ത്തുകയായിരുന്നു. കിഴക്കുഭാഗം കുത്തനെ ആദ്യം ഇടിഞ്ഞ് ഇരുന്നതിനു ശേഷം ഫ്‌ളാറ്റിന്റെ പിന്‍ഭാഗം മുമ്പിലോട്ട് വീഴ്ത്തിയാണ് എല്ലാം കിറുകൃത്യത്തോടെ നടപ്പിലാക്കിയത്. സമീപത്ത് ആള്‍ത്താമസം ഇല്ലാത്തതിനാല്‍ ജയിന്‍ കോറല്‍ക്കോവ് തകര്‍ക്കുന്നതില്‍ വലിയൊരു ആശങ്ക ഒഴിവായിരുന്നു. എന്നാല്‍ ഒന്‍പതു മീറ്റര്‍ മാത്രം അകലെ നെട്ടൂര്‍ കായല്‍ ഉള്ളതു മാത്രമാണ് ആശങ്കയുണ്ടായിരുന്നത്.
അഞ്ചു നില ഫ്‌ളാറ്റ് പൊക്കത്തില്‍ അവശിഷ്ടം കുമിഞ്ഞുകൂടമെന്നാണ് വിലയിരുത്തല്‍. തകര്‍ക്കുന്നതിനു മുന്നോടിയായി സുരക്ഷ കണക്കിലെടുത്ത് ഇടറോഡുകള്‍ എല്ലാം ബ്ലോക്ക് ചെയ്തിരുന്നു. കായല്‍ വഴി ബോട്ട് ഓടിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. ആദ്യ സൈറണ്‍ മുഴങ്ങിയതോടെ ഇടറോഡുകളിലെ എല്ലാം ഗതാഗതം നിരോധിക്കുകയായിരുന്നു. എന്നാല്‍ ജയിന്‍ കോറലകോവ് പൊളിക്കുനന സമയത്ത് ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണമുണ്ടായിരുന്നില്ല. ഒന്നും രണ്ടും നിലകളിലാണ് ഏറ്റവും തീവ്രതയുള്ള സ്‌ഫോടനം ഉണ്ടായത്. മുകളിലേയ്ക്ക് ഉയരുന്നതോടെ സ്‌ഫോടനത്തിന്റെ തീവ്രത കുറഞ്ഞ രീതിയിലായിരുന്നു. രാവിലെ തന്നെ ആളുകളെ എല്ലാം ഒഴിപ്പിക്കുകയും നെട്ടൂര്‍ കായലില്‍ പോലീസ് പട്രോളിങ് നടത്തി ആരും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
[IMG]
ആയിരം പോലീസുകാരെയാണ് ഇന്ന് വ്യന്യസിച്ചിരിക്കുന്നത്. തൊട്ടടുത്തുള്ള ഡിഡി ഫ്‌ളാറ്റിലെ 15-ാം നിലയിലാണ് കണ്‍ട്രോള്‍ റൂം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സൈറണ്‍ മുഴങ്ങിയതോടെ 200 മീറ്റര്‍ ചുറ്റളവില്‍ ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. രണ്ടു സ്‌ഫോടനങ്ങളും എഡിഫേസ് കമ്പനിയാണ് നടത്തുന്നത്. അഞ്ച് സെക്കന്‍ഡിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കി. രാവിലെ എട്ട് മുതല്‍ വൈകിട്ട് നാലു വരെ പ്രദേശത്ത് നിരോധനാജ്ഞയാണ്. സ്‌ഫോടനത്തിന്റെ അവശിഷ്ടം കായലിലേക്ക് പതിക്കില്ലെന്ന് എഡിഫേസ് എഞ്ചിനീയറിങ് സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.
[IMG]
2019 മേയ് 8 നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ അന്തിമമായി ഉത്തരവിട്ടത്. സി.ആര്‍.സെഡ്. മൂന്നിലാണു ഫ്‌ളാറ്റുകളെന്ന റിപ്പോര്‍ട്ട് പരിശോധിച്ചായിരുന്നു വിധി. ഫ്‌ളാറ്റ് കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും പ്രകൃതിദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക ഫ്‌ളാറ്റ് വാസികളാണെന്നും സുപ്രീംകോടതി വിധിയില്‍ വിലയിരുത്തി. കേരളത്തില്‍ സമീപവര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നു ചോദിച്ച സുപ്രീം കോടതി വിധിയില്‍ മാറ്റമില്ലെന്നും കോടതിയുടെ സമയം ദുര്‍വ്യയം ചെയ്യരുതെന്നും ഒക്‌ടോബര്‍ 25-നു താക്കീതും നല്‍കി.
[IMG]
ഒക്‌ടോബറില്‍ തന്നെ പൊളിക്കല്‍ ജോലികള്‍ തുടങ്ങിയെങ്കിലും ജനുവരി ആദ്യ വാരം മുതലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങിയത്. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരേ ഫ്‌ളാറ്റിലെ താമസക്കാരുടേതും പൊളിക്കല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള നാട്ടുകാരുടെ ആശങ്കയുമെല്ലാം അവഗണിച്ചാണ് പൊളിക്കല്‍ ജോലികള്‍ മുമ്പോട്ട് പോയത്. ഫ്‌ളാറ്റ് വാസികള്‍ക്കു സര്‍ക്കാര്‍ താമസസൗകര്യമൊരുക്കണം. നഷ്ടപരിഹാരം വ്യക്തമാക്കണമെന്നും കഴിഞ്ഞ സെപ്റ്റംബര്‍ 27-നു കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
2006 ഓഗസ്റ്റിലായിരുന്നു ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിനു മരട് പഞ്ചായത്തിന്റെ അനുമതി കിട്ടിയത്. കേരളാ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഒട്ടേറെ നിയമനടപടികള്‍ക്ക് ശേഷമാണ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്തത്.
from mangalam.com https://ift.tt/3a0CpbJ
via IFTTT
No comments:
Post a Comment