ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരർക്കൊപ്പം കസ്റ്റഡിയിലെടുത്തത് ധീരതയ്ക്ക് രാഷ്ട്രപതിയിൽ നിന്ന് മെഡൽ നേടിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ.ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയാണ് ജമ്മുകശ്മീർ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് അഞ്ച് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു. പിടിയിലാവുമ്പോൾ ഡൽഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു തീവ്രവാദികൾ. കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രപതിയിൽ നിന്ന് ദേവേന്ദ്രസിങ് ധീരതയ്ക്കുള്ള മെഡൽ സ്വീകരിച്ചത്. കുൽഗാമിലെ മിർ ബസാറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നവീൻ ബാബുവിനൊപ്പമാണ് ദേവേന്ദ്രസിങ്ങിനെ അറസ്റ്റ് ചെയ്തത്. കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസിൽ പ്രതിയാണിയാൾ. തുടർന്ന് ദേവേന്ദ്ര സിങ്ങിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിനിടെ രണ്ട് എ.കെ47 തോക്കുകളും കണ്ടെടുത്തുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര സിങ്ങിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്. ശ്രീനഗർ വിമാനത്താവളത്തിൽ ഹൈജാക്കിങ് വിരുദ്ധ സ്ക്വാഡിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര സിങ്. മാത്രമല്ല ഇയാൾ കശ്മീരിലെ ഭീകരവിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു. അതേസമയം പോലീസ് ഉദ്യോഗസ്ഥൻ ഭീകരർക്കൊപ്പം കസ്റ്റഡിയിലായ വിവരത്തെപ്പറ്റി മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. content highlights:Police officer Caught With Hizbul Terrorists is a bravery award winner
from mathrubhumi.latestnews.rssfeed https://ift.tt/2sigQCz
via
IFTTT
No comments:
Post a Comment