ഏഴാം ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇനി ഒമ്പതുമാസം കൂടിയുണ്ട്. ഒക്ടോബർ 18-ന് ഓസ്ട്രേലിയയിൽ തുടങ്ങുന്ന ലോകകപ്പിനുമുമ്പ് പക്ഷേ, ഇന്ത്യയ്ക്ക് കളിക്കാനുള്ളത് ന്യൂസീലൻഡിനെതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങൾ മാത്രം. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരേ ഏകദിന പരമ്പരകളുമുണ്ട്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ തിരഞ്ഞെടുപ്പ് കൂടുതൽ സങ്കീർണമാകുമെന്ന് വെള്ളിയാഴ്ച സമാപിച്ച ശ്രീലങ്കൻ പരമ്പര വിളിച്ചുപറഞ്ഞു. പരിക്കില്ലെങ്കിൽ ഇന്ത്യൻ ഇലവനിൽ തീർച്ചയായും ഉണ്ടാകുമെന്ന് പറയാവുന്നത് ക്യാപ്റ്റൻ കോലിയും രോഹിത് ശർമയും പേസ് ബൗളർ ജസ്പ്രീത് ബുംറയും മാത്രം. മറ്റുള്ളവരെല്ലാം അന്തിമ സ്ഥാനത്തിനായി മത്സരിക്കേണ്ടിവരും. വരുന്ന പരമ്പരകളും ഐ.പി.എല്ലും താരങ്ങളുടെ മത്സരവേദിയാകും. ഓപ്പണിങ് പരിമിത ഓവറിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയാണ് രോഹിത് ശർമ - ശിഖർ ധവാൻ. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഈ സഖ്യം വിജയകരമായി തുടങ്ങിയെങ്കിലും ശിഖറിന് പരിക്കേറ്റത് തിരിച്ചടിച്ചു. അതിനുശേഷം നിരന്തരം പരിക്കിലായിരുന്ന ധവാൻ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ തിരിച്ചെത്തിയെങ്കിലും ലോകകപ്പിൽ അദ്ദേഹം ഓപ്പണറായി ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകില്ല. ഏകദിനത്തിലും ട്വന്റി 20യിലും പകരം ഓപ്പണറായെത്തിയ കെ.എൽ. രാഹുൽ മികച്ച ഫോമിലായത് ധവാന്റെ സ്ഥാനത്തിന് ഭീഷണി ഉയർത്തുന്നു. ട്വന്റി 20 അവസാന അഞ്ച് ഇന്നിങ്സ് ധവാൻ : 52, 32, 19, 31, 41 രാഹുൽ : 54, 45, 91, 11, 62 രോഹിത് : 71, 15, 8, 2, 85 വൺഡൗൺ വൺഡൗണായി വിരാട് കോലിയുടെ സ്ഥാനം ഭദ്രം. (കഴിഞ്ഞ ട്വന്റി 20 പരമ്പരകളിൽ കോലി യുവതാരങ്ങളെ പ്രൊമോട്ട് ചെയ്ത് പിന്നോട്ട് ഇറങ്ങിക്കളിച്ചിരുന്നു) അവസാന അഞ്ച് ഇന്നിങ്സ് - 26, 30*, 70*, 19, 94* നാലാം നമ്പർ ചെറിയ കാലത്തിനിടെ നാലാം സ്ഥാനത്ത് വിശ്വസ്തനായ ബാറ്റ്സ്മാൻ എന്ന് പേരെടുത്ത ശ്രേയസ് അയ്യരും ഏറക്കുറെ സ്ഥാനമുറപ്പിക്കും. അവസാന അഞ്ച് ഇന്നിങ്സ് - 4, 34, 0*,10, 4 വിക്കറ്റ് കീപ്പർ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിന് ഭീഷണിയായി ധോനിയും സഞ്ജു സാംസണും ഉണ്ട്. ധോനി ഏകദിനത്തിൽനിന്ന് വിരമിച്ചാലും ട്വന്റി 20 ലോകകപ്പ് ടീമിൽ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കോച്ച് രവിശാസ്ത്രി ഈയിടെ വ്യക്തമാക്കിയിരുന്നു. ധാരാളം അവസരങ്ങൾ കിട്ടിയ പന്തിൽനിന്ന് പ്രതീക്ഷിക്കുന്ന പ്രകടനം കിട്ടാതാവുകയും ഐ.പി.എല്ലിൽ ധോനി, സഞ്ജു എന്നിവർ മികവ് തെളിയിക്കുകയും ചെയ്താൽ കഥ മാറും. അവസാന അഞ്ച് ഇന്നിങ്സ് പന്ത് - 1*, 0, 33*, 18, 6 ധോനി - 40, 29*,2, 20*, 39 ഓൾറൗണ്ടർ പരിക്കിലായിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ന്യൂസീലൻഡ് പര്യടനത്തോടെ ടീമിൽ തിരിച്ചെത്തും. ഫിറ്റ് ആണെങ്കിൽ ലോകകപ്പ് ടീമിൽ ഹാർദിക് ഉണ്ടാകും. മറ്റൊരു ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മത്സരിക്കേണ്ടത് സ്പിൻ ഓൾറൗണ്ടർമാരായ വാഷിങ്ടൺ സുന്ദർ, ക്രുണാൽ പാണ്ഡ്യ എന്നിവരോടായിരിക്കും. സ്പെഷലിസ്റ്റ് സ്പിന്നർമാരായി കുൽദീപും യുസ്വേന്ദ്ര ചാഹലുമുണ്ട്. പേസിൽ പൊടിപാറും പേസ് ബൗളിങ്ങിലാകും ഏറ്റവും വലിയ മത്സരം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവർ മികവ് തെളിയിച്ചവരാണ്. നാലാമതൊരു സ്ഥാനത്തിനുവേണ്ടിയാകും മത്സരമെന്ന് കോലി വ്യക്തമാക്കിയിരുന്നു. അവിടേക്ക് ഏറ്റവും സാധ്യതയുണ്ടാകിരുന്ന ദീപക് ചഹാർ പരിക്കിലായതിനാൽ ശ്രീലങ്കയ്ക്കെതിരേ അവസരം കിട്ടിയ നവദീപ് സെയ്നിയും ശാർദൂൽ ഠാക്കൂറും ഒരുപോലെ തിളങ്ങി. ബിഗ് ഹിറ്ററാണെന്ന ആനുകൂല്യവും ശാർദൂലിനുണ്ട്. ഐ.പി.എൽ മാർച്ച്- മേയ് മാസങ്ങളിൽ നടക്കുന്ന ഐ.പി.എൽ. കഴിയുമ്പോൾ മത്സരരംഗത്തേക്ക് കൂടുതൽ പേരുകൾ തെളിഞ്ഞുവരും. കോലിക്ക് ജയിക്കണം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതും ഏകദിനത്തിൽ രണ്ടാമതുമുള്ള ഇന്ത്യ ട്വന്റി 20യിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജയിച്ചതിൽപ്പിന്നെ ഇന്ത്യയ്ക്ക് ഈ കിരീടം നേടാനായിട്ടില്ല. വ്യക്തിപരമായി ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞ വിരാട് കോലി, തനിക്കുകീഴിൽ ഒരു ലോകകിരീടം ലക്ഷ്യമിടുന്നുണ്ട്. Content Highlights:Dhawan or Rahul, Pant or Sanju; More players to claim T20 World Cup squad
from mathrubhumi.latestnews.rssfeed https://ift.tt/2tbc2PB
via
IFTTT
No comments:
Post a Comment