ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20 റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ ആറാം സ്ഥാനം നിലനിർത്തി. ക്യാപ്റ്റൻ വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒൻപതാം റാങ്കിലെത്തി. പാകിസ്താന്റെ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സരങ്ങളിൽ രാഹുൽ 45, 54 എന്നിങ്ങനെ സ്കോർ ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ 32-ഉം 52-ഉം റൺസെടുത്ത ശിഖർ ധവാൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തി. ശ്രീലങ്കയ്ക്കെതിരേ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ ബൗളർമാർക്കും നേട്ടമുണ്ടായി. നവ്ദീപ് സെയ്നി 146 സ്ഥാനം മെച്ചപ്പെടുത്തി 98-ലേക്ക് കുതിച്ചു. ശാർദൂൽ താക്കൂർ 92-ലെത്തി. ജസ്പ്രീത് ബുംറ എട്ട് സ്ഥാനം മെച്ചപ്പെടുത്തി 39-ാം സ്ഥാനത്താണ്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. Content Highlights: ICC T20 Ranking KL Rahul Virat Kohli
from mathrubhumi.latestnews.rssfeed https://ift.tt/2tc88WJ
via
IFTTT
No comments:
Post a Comment