കളിയക്കാവിള കൊലപാതകം: പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 11, 2020

കളിയക്കാവിള കൊലപാതകം: പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

കന്യാകുമാരി: കളിയക്കാവിള കൊലപാതകത്തില്‍ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ പാരിതോഷികം തമിഴ്‌നാട് പോലീസ് പ്രഖ്യാപിച്ചു. കളിയക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ വില്‍സണെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം തേടാന്‍ പോലീസ് എല്ലാ വഴിയും തേടുന്നത്. നേരത്തെ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു.

അതിനിടെ മുഖ്യപ്രതികളിലൊരാളെ തൗഫീഖുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കേരള പോലീസ് പിടികൂടി. കൊലപാതകത്തിന് മുമ്പ് തൗഫീഖ് ഇന്ന് പിടിയിലായ രണ്ടു പേരുമായി നിരന്തരം ഫോണില്‍ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്ക് മുമ്പ് കളിയക്കാവിളയിലെത്തിയ തൗഫീഖിന് ഇരുവരും വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

നേരത്തെ തിരുവനന്തപുരം-പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു. ദേശീയ അന്വേഷണ സംഘവും, തമിഴ്‌നാട് ക്യൂ ബ്രാഞ്ചും , കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അതിര്‍ത്തിയില്‍ വീണ്ടും യോഗം ചേര്‍ന്ന് അന്വേഷണം ശക്തമാക്കി. തീവ്രവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനാല്‍ കേസ് എന്‍ഐഎ ഏറ്റെടുക്കുമെന്ന സാധ്യതയുമുണ്ട്.



from mangalam.com https://ift.tt/2Tf68aU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages