പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ഒരു ട്രാഫിക് പോലീസുകാരനുണ്ട് ഒഡീഷയിൽ. കഴിഞ്ഞ പത്തുവർഷത്തോളമായി പ്രാവുകൾ ഉൾപ്പെടെയുള്ള പക്ഷികൾക്ക് അന്നം നൽകിവരുന്നതിനാലാണ് സൂരജ് കുമാർ രാജ് എന്ന പോലീസുകാരന് പക്ഷിമനുഷ്യൻ എന്ന പേരുവീണത്. മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിലാണ് 52കാരനായ സൂരജ് കുമാർ രാജ് ജോലി ചെയ്യുന്നത്. നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ള പക്ഷികൾക്ക് സൂരജ് ഭക്ഷണം നൽകാറുണ്ട്. സൂരജ് കുമാർ രാജ്. Photo: ANI ട്രാഫിക് പോലീസുകാരന്റെ ജോലി പോലെ തന്നെ ഞാൻ തിരഞ്ഞെടുത്തതാണ് പക്ഷികൾക്ക് ഭക്ഷണം നൽകുന്ന ജോലിയും. പക്ഷികൾ വന്ന് എന്റെ കയ്യിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്. അവ എന്നെ സ്നേഹിക്കുന്നതു പോലെ ഞാൻ അവയെയും സ്നേഹിക്കുന്നു. ഞാൻ ഡ്യൂട്ടിയിലായിരിക്കുമ്പോൾ ചിലപ്പോഴൊക്കെ അവ എന്റ തോളിൽ വന്നിരിക്കാറുണ്ട്- സൂരജ് കുമാർ പറയുന്നു. ആൾക്കൂട്ടത്തിനിടയിൽനിന്ന് തന്നെ പക്ഷികൾ തിരിച്ചറിയാറുണ്ടെന്നും സൂരജ് കൂട്ടിച്ചേർക്കുന്നു. എല്ലാദിവസവും രാവിലെ നൂറുകണക്കിന് പ്രാവുകളാണ് സൂരജിനെ കാത്തുനിൽക്കാറുള്ളത്. സൂരജ് എത്തുന്നതോടെ ഇവ അദ്ദേഹത്തിന്റെ അരികിലേക്ക് പറന്നെത്തും. ഈ മൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്. പശു പോലെയുള്ള മറ്റുമൃഗങ്ങൾക്കും ഞാൻ ഭക്ഷണം നൽകാറുണ്ട്. എന്റെ ബൈക്ക് കാണുമ്പോഴേക്കും അവ അടുത്തേക്ക് വരാറുണ്ട്- സൂരജ് പറയുന്നു. പ്രദേശവാസികൾ സൂരജിനെ പക്ഷിമനുഷ്യൻ എന്നാണ് വിളിക്കുന്നതെന്നും സൂരജിന്റെ സേവനത്തിൽ അഭിമാനം തോന്നുന്നുവെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിമന്യു നായക് പറഞ്ഞു. content highlights:odisha traffic police officer known as birdman
from mathrubhumi.latestnews.rssfeed https://ift.tt/382kKhR
via
IFTTT
No comments:
Post a Comment