വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വധുവിനെ കാണാതായി, വിവാഹത്തിന് കരുതിയിരുന്ന സ്വര്‍ണവുമായി കാമുകനൊപ്പം മുങ്ങിയതെന്ന് ബന്ധുക്കളുടെ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 16, 2020

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വധുവിനെ കാണാതായി, വിവാഹത്തിന് കരുതിയിരുന്ന സ്വര്‍ണവുമായി കാമുകനൊപ്പം മുങ്ങിയതെന്ന് ബന്ധുക്കളുടെ പരാതി

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വധുവിനെ കാണാതായി. തിരുവനന്തപുരത്ത് കല്ലമ്പലത്താണ് സംഭവം ഉണ്ടായത്. അതേസമയം പെണ്‍കുട്ടി പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടുവെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പരാതി നല്‍കി. വിവാഹത്തിനായി കരുതിയിരുന്ന ഇരുപത് പവന്‍ സ്വര്‍ണവും എടുത്തുകൊണ്ടാണ് പെണ്‍കുട്ടി പോയതെന്നും പരാതിയില്‍ പറയുന്നു.

കല്ലറ സ്വദേശിയായ യുവാവുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് തലേ ദിവസം ആഘോഷങ്ങള്‍ക്ക് ശേഷവും 11 മണി വരെ യുവതി ബന്ധുക്കള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതിനിടെ രാത്രിയില്‍ ഉറക്കത്തിനിടെ എഴുന്നേറ്റ അമ്മയാണ് മകള്‍ വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട്ടിലും പരിസരത്തും തിരഞ്ഞെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.



from mangalam.com https://ift.tt/2R0n9UC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages