സിനഡിന്റെ ‘ലൗ ജിഹാദ്’ പരാമർശത്തെ വിമർശിച്ച് വൈദികന്റെ ലേഖനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 16, 2020

സിനഡിന്റെ ‘ലൗ ജിഹാദ്’ പരാമർശത്തെ വിമർശിച്ച് വൈദികന്റെ ലേഖനം

കൊച്ചി: മതരാഷ്ട്രീയത്തിന്റെ പേരിൽ രാജ്യം കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങൾ പറഞ്ഞ് എരിതീയിൽ എണ്ണയൊഴിക്കാതിരിക്കുകയെന്നത് സാമാന്യ ബുദ്ധിയാണെന്ന് സഭാ പ്രസിദ്ധീകരണത്തിൽ വൈദികന്റെ ലേഖനം. എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ 'സത്യദീപ'ത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് 'വരികൾക്കിടയിൽ' എന്ന കോളത്തിൽ ഫാ. കുര്യാക്കോസ് മുണ്ടാടൻ രൂക്ഷ വിമർശനമുന്നയിക്കുന്നത്. 'പൗരത്വ നിയമവും ലൗ ജിഹാദും കൂട്ടിച്ചേർക്കാമോ' എന്നാണ് തലക്കെട്ട്. കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് സിറോ മലബാർ മെത്രാൻ സിനഡ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇതിനെ വിമർശിക്കുന്നതാണ് ലേഖനം. 'ലൗ ജിഹാദ് എന്നുവെച്ചാൽ മതപരിവർത്തനം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ സ്നേഹിച്ചു വിവാഹം കഴിക്കുന്നതാണ്. വിവിധ കോടതികൾ തള്ളിക്കളഞ്ഞ വിഷയമാണിത്. എത്രയോ ഹിന്ദു, മുസ്ലിം പെൺകുട്ടികളും ആൺകുട്ടികളും പ്രേമത്തിന്റെ പേരിൽ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് ആരെങ്കിലുമെടുത്തിട്ടുണ്ടോ'-വൈദികൻ ചോദിക്കുന്നു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേരള കത്തോലിക്കാ സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ലെന്നും കുറ്റപ്പെടുത്തലുണ്ട്. അപകടകരമായ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെയും ബഹുസ്വരതയെയും ബാധിക്കുമെന്നതിനാൽ ഇവിടത്തെ രാഷ്ട്രീയപാർട്ടികളും മത ജാതികളും കൃത്യമായ നിലപാടെടുത്തു. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമായിരുന്നോ? തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യവും ലത്തീൻ സഭയും നിയമത്തെ ശക്തമായി എതിർത്തപ്പോൾ കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടിയ സിറോ മലബാർ മെത്രാൻ സിനഡ്, കേന്ദ്ര സർക്കാരിനുള്ള ഒരു ഉപദേശത്തിൽ ചുരുക്കിയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. കെ.സി.ബി.സി. യുടെ ആസ്ഥാനമായ പി.ഒ.സി.യുടെ ഡയറക്ടർ നിയമത്തെ അനുകൂലിച്ച് ആർ.എസ്.എസ്. പത്രത്തിൽ ലേഖനമെഴുതുകയും ചെയ്തു. സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ലെന്ന് ചുരുക്കം-വൈദികൻ ആരോപിക്കുന്നു. Content Highlights:priests open criticism against Syro Malabar church synod


from mathrubhumi.latestnews.rssfeed https://ift.tt/2NyqW9K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages