കോഴിക്കോട്: മാധ്യമ പ്രവർത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു കോഴിക്കോട്ട് അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്തം മൂർഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളം വാരിക അസി. എഡിറ്റർ,മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി ദിനപത്രം- വാരിക സഹപത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിരവധി പുസ്തകങ്ങൾ രചിക്കുകയും വിവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്.കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകത്തിന്റെ രചയിതാവാണ്. വന്ദന ശിവയുടെ വാട്ടർ വാർസ് എന്ന പുസ്തകം ജലയുദ്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല യു.ജി ബോർഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തിൽ അംഗമായുംപ്രവർത്തിച്ചു. തലശ്ശേരിക്കടുത്ത് മൊകേരിയിൽ 1965ലാണ് ജനനം. സി.പി.എം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കൾ: അക്ഷയ്, നിരഞ്ജന (ഇരുവരും വിദ്യാർഥികളാണ്) content highlights:Journalist IV Babu passes away
from mathrubhumi.latestnews.rssfeed https://ift.tt/2TwzeCF
via
IFTTT
No comments:
Post a Comment