കൊച്ചി: ലൗജിഹാദ് ആരോപണത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ കത്ത്. സീറോ മലബാര്‍ സഭ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 12 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ നിയമപരമായ വഴിയിലൂടെ കമ്മീഷന്‍ നീങ്ങുമെന്നാണ് വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്.
കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ആസൂത്രിതമായ രീതിയില്‍ ലൗജിഹാദില്‍ പെടുത്തുകയും ഇവര്‍ കൊല്ലപ്പെടുകയും ചെയ്യുന്നതായിട്ടുമായിരുന്നു കഴിഞ്ഞ ദിവസം സിനഡ് വിലയിരുത്തിയത്. കേരളത്തില്‍ നിന്നും ഐഎസ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയോളം പേര്‍ ക്രിസ്തീയ വിശ്വാസത്തില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുകയും പീഡന ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നതായി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ പോലീസ് ജാഗ്രതയോടെ യഥാസമയം നടപടി എടുത്തില്ലെന്നും പറഞ്ഞിരുന്നു. തീവ്രവാദ സംഘടനകള്‍ നടത്തുന്ന ലൗ ജിഹാദില്‍ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടുവെന്നും ഇക്കാര്യം സിനഡ് പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലൗ ജിഹാദ് വിഷയത്തില്‍ സീറോ മലബാര്‍ സിനഡിനെ വിമര്‍ശിച്ച് എറണാകുളം അങ്കമായി അതിരൂപതയുടെ മുഖപത്രം രംഗത്ത് വന്നു. കേരളത്തില്‍ ലൗ ജിഹാദ് വളരുന്നെന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തലിനെയും പൗരത്വ ഭേദഗതി നിയമത്തില്‍ കെ.സി.ബി.സി. പ്രസിഡന്റും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാടിനെയും വിമര്‍ശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലൗ ജിഹാദ് സംബന്ധിച്ച വാദങ്ങള്‍ കേരള െഹെക്കോടതി നേരത്തെ തള്ളിയതാണ്. സുപ്രീം കോടതി നിര്‍ദേശാനുസരണം ദേശീയ അന്വേഷണ ഏജന്‍സിതന്നെ അന്വേഷിച്ചിട്ടും തെളിവു കിട്ടിയിട്ടില്ല. മറ്റൊരു തലത്തില്‍ എത്രയോ ഹിന്ദു, മുസ്ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവമതം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോയെന്നും ലേഖനം പരിഹസിക്കുന്നു.
from mangalam.com https://ift.tt/30rMc68
via IFTTT
No comments:
Post a Comment