ത്രീസ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഹൈടെക് പെണ്‍വാണിഭ സംഘം പിടിയില്‍; നടത്തിപ്പുകാരിയായ 29കാരി പിടിയില്‍; മൂന്ന് പേരെ രക്ഷപ്പെടുത്തി; രക്ഷപ്പെടുത്തിയ മൂന്ന് പേരും നടിമാര്‍; ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 16, 2020

ത്രീസ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഹൈടെക് പെണ്‍വാണിഭ സംഘം പിടിയില്‍; നടത്തിപ്പുകാരിയായ 29കാരി പിടിയില്‍; മൂന്ന് പേരെ രക്ഷപ്പെടുത്തി; രക്ഷപ്പെടുത്തിയ മൂന്ന് പേരും നടിമാര്‍; ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല

മുംബൈ: ത്രീസ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഹൈക്ലാസ് പെണ്‍വാണിഭ സംഘം പിടിയിലായി. സംഭവത്തില്‍ സംഘം നടത്തിപ്പുകാരി ആയ 29കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വാണിഭ സംഘത്തില്‍ അകപ്പെട്ടിരുന്ന മൂന്ന് പേരെ പോലീസ് രക്ഷപ്പെടുത്തി. ഇവരില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടുന്നു. ഇവര്‍ മൂന്ന് പേരും അഭിനയ രംഗത്ത് ഉള്ളവരാണ്.

വ്യാഴാഴ്ച മുംബൈയിലെ സുബുര്‍ബന്‍ അന്ധേരിയിലെ ഹോട്ടലില്‍ ആണ് റെയ്ഡ് നടന്നത്. പോലീസിന്റെ സോഷ്യല്‍ സര്‍വീസ് വിഭാഗമാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. റെയ്ഡില്‍ മൂന്ന് പേരെ രക്ഷിച്ചുവെന്നും ഇവരെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ച് എത്തിച്ചത് ആണെന്നും പോലീസ് സംഘം വ്യക്തമാക്കി. സംഘം നടത്തിപ്പുകാരിയായ 29കാരിയായ പ്രിയ ശര്‍മ്മ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയത്ു.

ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരില്‍ ഒരു സ്ഥാപനം പ്രിയ ശര്‍മ്മ നടത്തി വന്നു. ഇതിന്റെ മറവിലാണ് യുവതി പെണ്‍വാണിഭ സംഘം നടത്തി വന്നത്. രക്ഷപ്പെടുത്തിയ ഒരു യുവതി നടിയും ഗായികയുമാണ്. സ്വാധന്‍ ഇന്‍ഡ്യ ടിവിയില്‍ ക്രൈം ഷോ എന്ന പരിപാടിയില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. മറ്റൊരാള്‍ മറാത്തി സിനിമ സീരിയല്‍ നടിയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയ ശര്‍മ്മയ്ക്ക് എതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.



from mangalam.com https://ift.tt/35XmGah
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages