സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും; മെട്രോ മിക്കിയെ ആശുപത്രിയിൽ നിന്ന് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും; മെട്രോ മിക്കിയെ ആശുപത്രിയിൽ നിന്ന് മാറ്റി

കൊച്ചി: സെൽഫിയെടുക്കാനായി ആളുകൾ കൂടിയതിനാൻ മെട്രോ മിക്കിയെ ആശുപത്രിയിൽ നിന്ന് മാറ്റി. എസ്.പി.സി.എ.യുടെ സംരക്ഷണയിലാണ് പൂച്ചക്കുഞ്ഞ്. 40 ആളുകളെങ്കിലും പൂച്ചയോടൊപ്പം സെൽഫിയെടുക്കാൻ എത്തിയതായി എസ്.പി.സി.എ. അധികൃതർ പറഞ്ഞു. ആളുകൾ കൂടിയത് പൂച്ചക്കുഞ്ഞിനെ പേടിപ്പെടുത്തുകയും ഭക്ഷണം കഴിക്കാതെയാക്കുകയും ചെയ്തു. ആളുകളെ കണ്ട് പേടിക്കുന്നത് തടയാനാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്. ബുധനാഴ്ച പുതിയ സ്ഥലത്തെത്തിയ പൂച്ചക്കുഞ്ഞ് ആഹാരം കഴിച്ചു തുടങ്ങി. ദത്തു നൽകലിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമാകും. സ്വന്തമായി വീടുള്ള, പൂച്ചയെ വളർത്തി ശീലമുള്ളവർക്കാകും നൽകുക. വീട്ടിലെ എല്ലാ അംഗങ്ങൾക്കും സമ്മതമുണ്ടാകണം. മെട്രോ മിക്കി തെരുവു പൂച്ചയല്ല. ആരോ വീട്ടിൽ വളർത്തിയിരുന്ന പൂച്ചയാണെന്നാണ് അധികൃതർ പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3atLVUW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages