'ഭര്‍ത്താവിനെ കൊല്ലാന്‍ വിഷക്കുപ്പി തുറന്ന് നല്‍കി; കൃത്യം നടത്തിയാല്‍ 9സെന്റ് സ്ഥലവും വീടും വാഹനവും നല്‍കാമെന്ന് പറഞ്ഞു'; സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ അയല്‍വാസിക്ക് ഒപ്പം നിന്ന ഭാര്യ; ഞെട്ടല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

'ഭര്‍ത്താവിനെ കൊല്ലാന്‍ വിഷക്കുപ്പി തുറന്ന് നല്‍കി; കൃത്യം നടത്തിയാല്‍ 9സെന്റ് സ്ഥലവും വീടും വാഹനവും നല്‍കാമെന്ന് പറഞ്ഞു'; സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ അയല്‍വാസിക്ക് ഒപ്പം നിന്ന ഭാര്യ; ഞെട്ടല്‍

കാളികാവ്(മലപ്പുറം) : മൂച്ചിക്കല്‍ സ്വദേശിയായ മുഹമ്മദാലിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മുഹമ്മദലിയെ കൊലപ്പെടുത്താനായി പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുല്‍ ഷാഹിറയാണെന്ന് കേസിലെ മുഖ്യപ്രതി ജെയ്‌മോന്‍ പോലീസില്‍ മൊഴി നല്‍കി. ഭര്‍ത്താവിനെ ഇല്ലാതാക്കിയാല്‍ തന്റെ പേരിലുള്ള 9 സെന്റ് സ്ഥലവും വീടും ഭര്‍ത്താവിന്റെ പേരിലുള്ള ചരക്കുവാഹനവും ജെയ്‌മോനു നല്‍കാമെന്നു ഷാഹിറ വാക്കു നല്‍കിയിരുന്നു എന്ന് ജെയ്‌മോന്‍ പറഞ്ഞു. ചിതലിന് ഉപയോഗിക്കുന്ന വിഷം മദ്യത്തില്‍ ചേര്‍ത്തു നല്‍കിയാണു മുഹമ്മദാലിയെ കൊലപ്പെടുത്തിയതെന്നും മദ്യം വാങ്ങാന്‍ സംഭവ ദിവസം രാവിലെ ഷാഹിറ 1000 രൂപ നല്‍കിയെന്നും ജെയ്‌മോന്‍ മൊഴി നല്‍കി.

സംഭവ ദിവസം രാത്രി എട്ട് മണിയോടെ മദ്യപിക്കാനായി മുഹമ്മദാലിയും അയല്‍വാസിയായ ജെയ്‌മോനും വീടിന്റെ ടെറസിന് മുകളില്‍ കയറി. മുഹമ്മദാലി മദ്യപിച്ച് അവശനായതോടെ ഭാര്യ ഉമ്മുല്‍ ഷാഹിറയും അവിടേക്ക് എത്തി. ഈ സമയം വിഷക്കുപ്പിയുടെ അടപ്പ് ഉമ്മുല്‍ ഷാഹിറ തുറന്ന് കൊടുത്തു. വിഷം ഉള്ളില്‍ ചെന്നു രക്തം ഛര്‍ദിച്ച മുഹമ്മദാലിയെ ഇരുവരും ചേര്‍ന്നു മുറിയിലെത്തിച്ചു കട്ടിലില്‍ കിടത്തി. മരണം ഉറപ്പാക്കിയശേഷം രാത്രി 2 മണിക്കാണ് അവിടെനിന്നു പോയതെന്നു ജെയ്‌മോന്‍ വെളിപ്പെടുത്തി.

കൊലപ്പെടുത്തിയശേഷം തൊട്ടടുത്ത ക്വാറിയില്‍ തള്ളാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും ഉമ്മുല്‍ ഷാഹിറ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഉറക്കത്തിനിടയിലെ ഹൃദയാഘാതമെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ജെയ്‌മോന്‍ പറഞ്ഞു. കാളികാവ് മൂച്ചിക്കലില്‍ മരുതത്ത് മുഹമ്മദാലി 2018 സെപ്റ്റംബര്‍ 21നാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു തമിഴ്‌നാട്ടിലേക്കു മുങ്ങിയ ജെയ്‌മോനെയും ഷാഹിറയെയും കഴിഞ്ഞദിവസമാണു മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്.

ചോദ്യംചെയ്യലിനു ശേഷം മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ജെയ്‌മോനെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ക



from mangalam.com https://ift.tt/3aBWGVt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages