സെന്‍കുമാര്‍ അനഭിമതനാകാന്‍ കാരണം ചെന്നിത്തലയുടെ ചൊല്‍പ്പടിക്ക് നിന്നില്ല എന്നതാണോ?; വിമര്‍ശനവുമായി വി.മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 8, 2020

സെന്‍കുമാര്‍ അനഭിമതനാകാന്‍ കാരണം ചെന്നിത്തലയുടെ ചൊല്‍പ്പടിക്ക് നിന്നില്ല എന്നതാണോ?; വിമര്‍ശനവുമായി വി.മുരളീധരന്‍

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ചെന്നിത്തലയുടെ ചൊല്‍പ്പടിക്ക് നിന്നില്ല എന്നതാണോ സെന്‍കുമാര്‍ ഇപ്പോള്‍ അനഭിമതനാകാന്‍ കാരണമെന്ന് മുരളീധരന്‍ ട്വിറ്ററിലൂടെ ചോദിക്കുന്നു. അല്ലെങ്കിലും പിണറായി വിജയന്‍ പറയുന്നതിനെല്ലാം റാന്‍ മൂളുന്ന ശീലമല്ലേ പ്രതിപക്ഷ നേതാവിനിപ്പോള്‍ ഏറെ പഥ്യമെന്നും മുരളീധരന്‍ പരിഹസിച്ചു.

ആഭ്യന്തരമന്ത്രിയായിരിക്കേ സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചതു താന്‍ ചെയ്ത വലിയ അപരാധമായെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശമാണ് വിവാദമായത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഡി.ജി.പി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ വലിയ നിയമ പോരാട്ടം നടത്തിയ തിരിച്ചെത്തിയ സെന്‍കുമാറിനെ വാഴ്ത്തിയ രമേശ് ചെന്നിത്തല അദ്ദേഹം ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് തള്ളിപ്പറഞ്ഞത്.



from mangalam.com https://ift.tt/2FxJaUr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages