'സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെന്‍കുമാര്‍ കേരള ഡി.ജി.പി.ആയത്, അദ്ദേഹം സിവില്‍ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോള്‍ താങ്കള്‍ അലക്ക് പരിശീലനത്തിലായിരുന്നു'; അഡ്വ. പ്രകാശ് ബാബു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 8, 2020

'സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെന്‍കുമാര്‍ കേരള ഡി.ജി.പി.ആയത്, അദ്ദേഹം സിവില്‍ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോള്‍ താങ്കള്‍ അലക്ക് പരിശീലനത്തിലായിരുന്നു'; അഡ്വ. പ്രകാശ് ബാബു

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് തനിക്ക് അന്ന് പറ്റിയ പാതകമാണെന്നും അന്ന് മഹേഷ് കുമാര്‍ സിംഗഌായിരുന്നു ആകേണ്ടിയിരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഒരു മലയാളി ഉദ്യോഗസ്ഥന്‍ ഡി ജി പി ആകട്ടെ എന്ന് കരുതിയാണ് അങ്ങനെയൊരു തിരുമാനമെടുത്തത് എന്നും എന്നാല്‍ അതിന്റെ തിക്ത ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതില്‍ കുറ്റബോധമുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇപ്പോള്‍ ചെന്നിത്തലയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു.

സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെന്‍കുമാര്‍ കേരള ഡി.ജി.പി.ആയത്. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി ഐ.പി.എസ് നേടി നിരവധി വര്‍ഷം പോലീസില്‍ മികവ് തെളിയിച്ച ശേഷമാണ് ഡി.ജി.പി ആയതെന്നും പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

പിതൃശൂന്യതയെ നിന്റെ പേരോ രമേശ് ചെന്നിത്തല ...
സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെന്‍കുമാര്‍ കേരള ഡി.ജി.പി.ആയത്. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി IPS നേടി നിരവധി വര്‍ഷം പോലീസില്‍ മികവ് തെളിയിച്ച ശേഷമാണ് DGP ആയത്. അദ്ദേഹം സിവില്‍ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോള്‍ താങ്കള്‍ അലക്ക് പരിശീലനത്തിലായിരുന്നു. നല്ല അലക്കുകാര്‍ വേറെ ഇല്ലാത്തത് കൊണ്ട് താങ്കള്‍ ആഗ്രഹിച്ചത് കിട്ടി.

വേറെ യോഗ്യന്‍ ഇല്ലാത്തത് കൊണ്ട് സെന്‍കുമാര്‍ DGP യുമായി.'ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം', സെന്‍കുമാറിനെ ഡിജിപിയാക്കിയത് താന്‍ ചെയ്ത മഹാ അപരാധമെന്ന് പറയാന്‍ താങ്കളുടെ തറവാട്ട് കാരണവന്മാരുടെ പാരമ്പര്യ അവകാശമല്ല DGP യുടെ നിയമനം. അതിന്റെ മാനദണ്ഡം യോഗ്യത മാത്രമാണ്. അത് സെന്‍കുമാറിനുണ്ടെന്നുള്ളത് സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി സെന്‍കുമാറിനെ ഡിജിപി ആക്കിയതില്‍ പശ്ചാത്താപമുണ്ടെന്നു പറയുന്ന താങ്കളെയൊക്കെ ചുമന്നവരും ചുമക്കുന്നവരും അങ്ങയുടെ പിതൃശൂന്യ പ്രസ്താവന കണ്ട് ലജ്ജിക്കുന്നുണ്ടാകും..

പിന്നെ ഒറ്റ തന്ത അവകാശപ്പെടുന്നവര്‍ നിലപാട് പറയുമ്പോള്‍ അസഹിഷ്ണുതയുടെ കുരു പൊട്ടിയൊലിക്കുന്നവര്‍ക്കുള്ള മരുന്ന് വൈദ്യശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല. അത് ലഭിക്കേണ്ട സമയത്ത് കൃത്യ അളവില്‍ ലഭിച്ചുകൊള്ളും...



from mangalam.com https://ift.tt/2FzR9QI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages