കണ്ണൂർ/കൂത്തുപറമ്പ്: പണിമുടക്കുദിനത്തിൽ യുവതിക്ക് സർക്കാർ ആംബുലൻസിൽ സുഖപ്രസവം. ആംബുലൻസ് ഡ്രൈവർ ധനേഷും മെഡിക്കൽ ടെക്നീഷ്യയായ ഹണി മോളുമാണ് രക്ഷകരായത്. പേരാവൂർ എടത്തൊട്ടി സ്വദേശി അമൃതാ വൈശാഖാണ് ബുധനാഴ്ച പുലർച്ചെ 5.10- ന് പെൺകുഞ്ഞിന് ജന്മംനൽകിയത്. പുതുവർഷത്തിൽ 108 ആംബുലൻസിൽ പിറന്ന ആദ്യത്തെ കൺമണിയാണിത്. പ്രസവവേദനയെത്തുടർന്ന് അമൃതയും വൈശാഖും പുലർച്ചെ തലശ്ശേരി ജനറലാശുപത്രിയിലേക്ക് ഓട്ടോയിൽ പുറപ്പെട്ടു. വഴിയിൽവെച്ച് വേദനകൂടിയതോടെ 108 ആംബുലൻസിന്റെ സേവനംതേടി. പ്രസവത്തിനുശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നൽകി. അവധിയിലായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. രജിന അസീസ് വിവരമറിഞ്ഞെത്തി. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ആംബുലൻസ് നടത്തിപ്പുചുമതല ഹൈദരാബാദിലെ ജി.വി.കെ. എമർജൻസി മാനേജ്മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ്. അതിലെ ജീവനക്കാരാണ് ധനേഷും ഹണിയും. ആംബുലൻസിന്റെ ഡ്രൈവർ ഏ.പി. ധനേഷ് പേരാവൂർ കുനിത്തല സ്വദേശിയും ടെക്നീഷ്യൻ ഹണിമോൾ മാനുവൽ വാഴേപ്പടവിൽ മണത്തണ മഠപ്പുരച്ചാൽ സ്വദേശിനിയുമാണ്. സമയോചിതമായി പ്രവർത്തിച്ച ആംബുലൻസ് ജീവനക്കാർക്ക് അഭിനന്ദനവുമായിആരോഗ്യമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. Content Highlights:108 ambulance, Women delivered baby girl im 108 ambulance
from mathrubhumi.latestnews.rssfeed https://ift.tt/37SjX3h
via
IFTTT
No comments:
Post a Comment