തിരുവനന്തപുരം: ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ച് സംസ്ഥാന യുവജന കമ്മിഷന്റെ അദാലത്ത്. പി.എസ്.സി. വഴിയുള്ള നിയമനങ്ങളിൽ ന്യൂനപക്ഷമായി പരിഗണിച്ച് സംവരണം നൽകണമെന്ന ആവശ്യമാണ് അദാലത്തിൽ പങ്കെടുക്കാനെത്തിയവർ പ്രധാനമായി ഉന്നയിച്ചത്. സ്ഥിരതയുള്ള ജോലി ലഭിച്ചാൽ ജീവിതനിലവാരവും പൊതുജനങ്ങളുടെ മനോഭാവവും മെച്ചപ്പെടുമെന്ന് അദാലത്തിനെത്തിയവർ കമ്മിഷനെ ബോധിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം തുക നൽകുന്നതിനു പകരം സർക്കാർ ചെലവിൽ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള നടപടി വേണം. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ മൂന്നാംലിംഗം എന്ന പദം ഒഴിവാക്കി ട്രാൻസ്ജെൻഡർ എന്ന് രേഖപ്പെടുത്തണമെന്നും അദാലത്തിൽ ആവശ്യമുയർന്നു. കുടുംബത്തിന്റെ അവഗണനയാണ് അദാലത്തിനെത്തിയവരുടെ പ്രധാന പരാതി. കുടുംബസ്വത്തിന്റെ വിഹിതം കിട്ടണമെന്ന ആവശ്യവുമായാണ് ട്രാൻസ്മെൻ ആയ ഷൈൻ റഹ്മാനെത്തിയത്. സാമൂഹികക്ഷേമ വകുപ്പിന്റെ ട്രാൻസ്ജെൻഡർ സെൽ ഓഫീസ് അറ്റൻഡന്റ് കാർത്തിക, മുൻ പ്രോജക്ട് അസിസ്റ്റ് ലയ, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിനി നാദിറ മെഹ്റിൻ എന്നിവരും അദാലത്തിനെത്തി. യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം, കമ്മിഷൻ അംഗം വി.വിനിൽ, സെക്രട്ടറി ടി.കെ.ജയശ്രീ, സി.ഡി.മനോജ് എന്നിവർ നേതൃത്വംനൽകി. 56 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. പരാതികൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്ന് ചിന്താ ജെറോം അറിയിച്ചു. Content Highlights:PSC Transgender community demands reservation in PSC
from mathrubhumi.latestnews.rssfeed https://ift.tt/3aaaLcq
via
IFTTT
No comments:
Post a Comment