ആഡംബര ബസുകൾക്ക് കേന്ദ്രാനുകൂല്യം: 16 സംസ്ഥാനങ്ങൾ എതിർക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 14, 2020

ആഡംബര ബസുകൾക്ക് കേന്ദ്രാനുകൂല്യം: 16 സംസ്ഥാനങ്ങൾ എതിർക്കും

തിരുവനന്തപുരം: ആഡംബര ബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻ അനുമതി നൽകാനുള്ള കേന്ദ്രതീരുമാനത്തെ 16 സംസ്ഥാനങ്ങൾ എതിർക്കും. കെ.എസ്.ആർ.ടി.സി.യെപ്പോലെ പൊതുമേഖലയിൽ ട്രാൻസ്പോർട്ടിങ് കോർപ്പറേഷനുകളുള്ള സംസ്ഥാനങ്ങൾക്ക് ഭേദഗതി അംഗീകരിക്കാനാകില്ല. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽപ്പോലും സ്വന്തം ആർ.ടി.സി.കളെ ബാധിക്കുന്ന ഭേദഗതിക്കെതിരേ പ്രതിഷേധമുണ്ട്. തമിഴ്നാട്, കർണാടകം, ഹരിയാണ, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കരട് ഭേദഗതിയെ എതിർക്കാനിടയുണ്ട്. ഈ സാഹചര്യം മുതലെടുക്കാനാണ് കേരളത്തിന്റെ ശ്രമം. കരട് ഭേദഗതിക്കെതിരേ 30 ദിവസത്തിനുള്ളിൽ ആക്ഷേപം നൽകണം. ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള യോഗം വെള്ളിയാഴ്ച ചേരും. ഭേദഗതിയെ കർശനമായി എതിർക്കും. കേന്ദ്രം മുന്നോട്ടുപോയാൽ സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് തടയുന്നതും പരിഗണനയിലുണ്ട്. നിയമഭേദഗതി നിലവിൽവന്നാൽ കോടതിയെ സമീപിച്ച് സർവീസ് തുടങ്ങാൻ സ്വകാര്യബസ് ഓപ്പറേറ്റർമാർക്കു കഴിയും. ഈ സാഹചര്യം വന്നാൽ കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര സർവീസുകൾ നഷ്ടത്തിലാകും. ബി.എം.എസ്. ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ഭേദഗതിയെ എതിർക്കുന്നുണ്ട്. പെർമിറ്റ് ഒഴിവാക്കുന്നതിന്റെ ആനുകൂല്യം പൂർണമായും സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കു നൽകണമെന്നാണ് ബി.എം.എസിന്റെ ആവശ്യം. ഇതുവഴി കെ.എസ്.ആർ.ടി.സി.ക്ക് കൂടുതൽ ബസുകൾ ഓടിക്കാൻ കഴിയുമെന്നും ബി.എം.എസ്. അവകാശപ്പെടുന്നു. രണ്ടുതരം പെർമിറ്റുകൾ ബസ് ബോഡി കോഡ് പ്രകാരം കേന്ദ്ര ഉപരിതല മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ആഡംബര ബസുകളെ പെർമിറ്റ് വ്യവസ്ഥ ബാധകമായ സെക്ഷൻ 66-ൽനിന്ന് ഒഴിവാക്കുമെന്നാണ് കരടിലുള്ളത്. രണ്ടുതരം പെർമിറ്റുകളാണ് ഈ ബസുകൾക്കു ബാധകം. ഒന്ന് റൂട്ട് ബസുകൾക്കുള്ള സ്റ്റേജ് കാരേജും മറ്റേത് കോൺട്രാക്ട് കാരേജും. സ്റ്റേജ് കാരേജ് പെർമിറ്റിൽ പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. കരാറടിസ്ഥാനത്തിൽ യാത്രക്കാരെ കൊണ്ടുപോകാനുള്ള കോൺട്രാക്ട് കാരേജിൽ കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ല. ഈ പെർമിറ്റുകളിൽനിന്ന് ആഡംബര ബസുകളെ ഒഴിവാക്കുമ്പോൾ ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്നതും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. Content Highlights:The central advantage for luxurious buses, 16 states will oppose


from mathrubhumi.latestnews.rssfeed https://ift.tt/2TnXpDt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages