കോട്ടയം: ഗതാഗത നിയമം ലംഘിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് നൽകുന്ന ബോധവത്കരണ ക്ലാസ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിലച്ചു. ഒരുദിവസം ക്ലാസ് സംഘടിപ്പിക്കാൻ 5000 രൂപയെങ്കിലും വേണം. ഹാളിന്റെ വാടകയും പങ്കെടുക്കുന്നവർക്ക് ചായയും നൽകണമായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും അപകടങ്ങളുണ്ടാക്കുന്നവർക്കുമാണ് മോട്ടോർവാഹന വകുപ്പ് ക്ലാസുകൾ നടത്തിയിരുന്നത്. ചെലവ് സ്വന്തം നിലയിൽ താങ്ങാനാവാതെ വന്നതോടെ വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ക്ലാസുകളുടെ ചെലവ് സംബന്ധിച്ച് വിജിലൻസിൽ ചിലർ പരാതിയും നൽകിയിരുന്നു. ഇതേത്തുടർന്നാണ് മോട്ടോർവാഹന വകുപ്പ് ക്ലാസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ പുതിയ ഡ്രൈവിങ് ലൈസൻസിന് അപേക്ഷ നൽകുന്നവർക്ക് മാത്രമാണ് ക്ലാസ്. പുതിയ കേന്ദ്ര മോട്ടോർവാഹന വകുപ്പ് ചട്ടപ്രകാരം, നിയമലംഘനം നടത്തുന്നതിനെത്തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നവർ ക്ലാസിൽ പങ്കെടുത്തെങ്കിൽ മാത്രമേ െെലസൻസ് തിരികെ ലഭിക്കൂ. പരിഹാരം ഇങ്ങനെ ഗതാഗത നിയമലംഘനങ്ങളെപ്പറ്റി പഠനം നടത്തുന്ന സന്നദ്ധ സംഘടനകളെ പരിശീലനം ഏൽപ്പിക്കുക. പരിശീലനംനേടിയ ശേഷം സർട്ടിഫിക്കറ്റുമായി എത്തുമ്പോൾ ലൈസൻസ് തിരികെ നൽകുക. ഫണ്ട് പ്രശ്നം പരിശീലനക്ലാസ് നടത്താൻ ഫണ്ടാണ് പ്രശ്നം. ക്ലാസിൽ പങ്കെടുക്കാനെത്തുന്ന ആളുകൾക്ക് ചായ കൊടുത്തതുപോലും പരാതിക്ക് ഇടയാക്കി. ഇതേത്തുടർന്നാണ് ക്ലാസുകൾ നിർത്തിയത്.- മോട്ടോർ വാഹന വകുപ്പ്. Content Highlights:Motor vehicle departments class stopped
from mathrubhumi.latestnews.rssfeed https://ift.tt/38i6hyP
via
IFTTT
No comments:
Post a Comment