ഗണപതിയുടെ ചിത്രമുള്ള ചവിട്ടികള്‍ വല്‍പ്പനയ്ക്ക് വെച്ചു; വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പിന്‍വലിച്ചു; ആമസോണ്‍ വീണ്ടും വിവാദത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

ഗണപതിയുടെ ചിത്രമുള്ള ചവിട്ടികള്‍ വല്‍പ്പനയ്ക്ക് വെച്ചു; വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പിന്‍വലിച്ചു; ആമസോണ്‍ വീണ്ടും വിവാദത്തില്‍

ഗണപതിയുടെയും ദേശീയ പതാകയുടെയും ചിത്രം പതിച്ച ചവിട്ടുമെത്തകള്‍ വിറ്റ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റ് ആമസോണ്‍ വിവാദത്തില്‍. സംഭവത്തില്‍ ആമസോണിനെതിരെ വന്‍ രോഷമാണ് ഉയരുന്നത്. ആമസോണ്‍ മതവികാരം വൃണപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അതാനില്‍ ആമസോണ്‍ ബഹിഷ്‌കരിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണവും നടക്കുന്നുണ്ട്. 'ബോയ്‌കോട്ട് ആമസണ്‍' എന്ന ഹാഷ്ടാഗ് ഉള്‍പ്പെടെയാണ് പ്രചരണം.

ശുചിമുറിയില്‍ വിരിക്കുന്നതും നിലത്ത് വിരിക്കുന്നതും ആയ ചവിട്ടികളിലാണ് ഗണപതിയുടെ ചിത്രം. മാത്രമല്ല ദേശീയ പതാകയുടെ ചിത്രമുള്ള ചവിട്ടിയുമുണ്ട്. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തിന് ഒടുവില്‍ ഇവ ആമസോണ്‍ നീക്കം ചെയ്തു.

ആമസോണ്‍ നേരത്തെയും മതവികാരം വൃണപ്പെടുന്നു എന്ന ആരോപണം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ടൊയ്ലറ്റ് സീറ്റ് കവറുകള്‍ ചവിട്ടികളും വിറ്റതിന് ആമസോമിനെതിരെ വന്‍ രോഷമുയര്‍ന്നിരുന്നു. 2017ല്‍ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രമുള്ള ചവിട്ടികള്‍ വിറ്റ സംഭവവും വലിയ വിവാദമായിരുന്നു.



from mangalam.com https://ift.tt/30hghFK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages