നിസ്‌കരിക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന സെക്രട്ടറിക്കു മര്‍ദനം; പ്രവര്‍ത്തകര്‍ പള്ളിക്കു മുന്നിലുള്ള കാണിക്കവഞ്ചിയിലേക്കു കല്ലുകളെറിഞ്ഞു ; സംഘര്‍ഷം ജനജാഗ്രതാ സദസിനിടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

നിസ്‌കരിക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന സെക്രട്ടറിക്കു മര്‍ദനം; പ്രവര്‍ത്തകര്‍ പള്ളിക്കു മുന്നിലുള്ള കാണിക്കവഞ്ചിയിലേക്കു കല്ലുകളെറിഞ്ഞു ; സംഘര്‍ഷം ജനജാഗ്രതാ സദസിനിടെ

നെടുങ്കണ്ടം: തൂക്കുപാലത്തു ബി.ജെ.പി.- എസ്.ഡി.പി.ഐ. സംഘര്‍ഷം. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനും ഹോംഗാര്‍ഡിനും പരുക്കേറ്റു. ഇന്നലെ െവെകിട്ട് 6.50 നാണു സംഭവം. ബി.ജെ.പി. ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി ഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ജനജാഗ്രതാ സദസിനിടെയായിരുന്നു സംഘര്‍ഷം. ജനജാഗ്രതാ സദസിനു മുമ്പ് ബി.ജെ.പി. തൂക്കുപാലത്തു പ്രകടനം നടത്തിയിരുന്നു. ഇതിനിടെ മൂന്നംഗ സംഘം ബി.ജെ.പി. പ്രവര്‍ത്തകരെ അസഭ്യം പറയുകയും ഏറ്റുമുട്ടുകയും ചെയ്തു.

സംഘര്‍ഷത്തില്‍ തൂക്കുപാലം സ്വദേശി ജോബി(33)യുടെ തലയ്ക്കു പരുക്കേറ്റു. മറ്റു രണ്ടുപേര്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് ജനജാഗ്രതാ സദസ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം തൂക്കുപാലത്തെ നൂറുല്‍ഹുദാ ജമാഅത്തില്‍ നിസ്‌കരിക്കാനെത്തിയ അദ്ദേഹത്തെ ചിലര്‍ തടയാനൊരുങ്ങി.

പള്ളിയിലെ മുതിര്‍ന്ന ആളുകള്‍ നിസ്‌കരിക്കാന്‍ അവസരമൊരുക്കി. നിസ്‌കാരത്തിനു ശേഷം പുറത്തിറങ്ങിയ നസീറിനെ എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പിന്നില്‍നിന്ന് ചവിട്ടി വീഴ്ത്തിയ ശേഷം കസേര ഉപയോഗിച്ച് അടിച്ചെന്നാണു നസീര്‍ പോലീസിനു നല്‍കിയ മൊഴി. പള്ളിയില്‍നിന്ന് നസീര്‍ നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി. ഈ സമയം റോഡിലുണ്ടായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകര്‍ ഓടിയെത്തി. തുടര്‍ന്നാണു വന്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നസീറിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ പള്ളിക്കു മുന്നിലുള്ള കാണിക്കവഞ്ചിയിലേക്കു കല്ലുകളെറിഞ്ഞു.

പള്ളിയുടെ ഗോപുരത്തിന് കേടുപാടുകളുണ്ടായി. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറ് രൂക്ഷമായതോടെ പോലീസ് ഇടപെട്ടു. കല്ലേറ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപിക്കുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹോംഗാര്‍ഡ് ടി.സി. മോഹനന്‍ പിള്ളക്ക് കല്ലേറില്‍ പരുക്കേറ്റത്. പിന്നീട് ഇരുവിഭാഗവും മുദ്രാവാക്യം വിളികളോടെ തൂക്കുപാലം രാമക്കല്‍മെട്ട് റോഡില്‍ ഇരുഭാഗങ്ങളിലായി തമ്പടിച്ചതോടെ ഗതാഗതം തടസപ്പെട്ടു. പോലീസ് ഇരുകൂട്ടരെയും പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ന്ന് പോലീസ് ടൗണിലെ മുഴുവന്‍ കടകളും അടപ്പിക്കുകയും ഓട്ടോ, ടാക്‌സി തുടങ്ങിയവ നീക്കം ചെയ്യുകയും ചെയ്തു. പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനും ശ്രമം നടന്നു.

പള്ളിയുടെ മുമ്പില്‍നിന്നും വിശ്വാസികള്‍ പിരിഞ്ഞു പോകണമെന്ന് ജമാഅത്ത് പ്രസിഡന്റ് െമെക്കില്‍ കൂടി അഭ്യര്‍ഥിച്ചു. ഇരുവിഭാഗങ്ങളുടെയും കൂടുതല്‍ ആളുകള്‍ എത്തിയതോടെ രാത്രി െവെകിയും സംഘര്‍ഷം തുടരുകയാണ്. സംഭവത്തെത്തുടര്‍ന്ന് മതേതരത്വം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാത്രി എട്ടുമണിയോടെ ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകര്‍ തൂക്കുപാലം ടൗണില്‍ പ്രകടനം നടത്തി. കട്ടപ്പന ഡി.െവെ.എസ്.പി. എന്‍.സി. രാജ്‌മോഹന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.



from mangalam.com https://ift.tt/2QKJeXc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages