ഗര്‍ഭ നിരോധന ഗുളിക അമിതമായി കഴിച്ചു; ഒടുവില്‍ യുവതിക്ക് സംഭവിച്ചത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

ഗര്‍ഭ നിരോധന ഗുളിക അമിതമായി കഴിച്ചു; ഒടുവില്‍ യുവതിക്ക് സംഭവിച്ചത്

സ്ത്രീകള്‍ക്ക് അത്ര നല്ല ഒന്നല്ല ഗര്‍ഭ നിരോധന ഗുളികകള്‍ എന്ന് പല റിപ്പോര്‍ട്ടുകളും വന്നിട്ടുള്ളതാണ്. ഇപ്പോള്‍ ബ്രിട്ടീഷ് സ്വദേശിനിയായ ലോറന്‍ ഡയര്‍ എന്ന യുവതിക്ക് സംഭവിച്ചത് ഇത്തരത്തില്‍ ഒരു വാദം ഉറപ്പിക്കുന്ന ഒന്നാണ്. ഗര്‍ഭ നിരോധന ഗുളിക ലോറന്‍ സ്ഥിരമായി കഴിച്ചിരുന്നു. തുടക്കത്തില്‍ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് അങ്ങോട്ട് ശ്വാസം മുട്ടലും അമിതമായ ക്ഷീണവും തുടങ്ങിയ ബുദ്ദിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയെന്ന് യുവതി പറയുന്നു.

ഒരിക്കല്‍ ശ്വാസം മുട്ടല്‍ കൂടിയതോടെ യുവതിയുടെ സഹോദരന്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശോധനയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന പള്‍മണറി എംബോളി എന്ന അവസ്ഥയാണ് ലോറനെന്ന് തിരിച്ചറിഞ്ഞു. ഈ അവസ്ഥയെ തുടര്‍ന്ന് രക്തം കട്ടപിടിക്കുകയും ചെയ്തു. വലത് ശ്വാസകോശത്തിലും ഇടത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുമായാണ് രക്തം കട്ടപിടിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇത് ശ്വാസം മുട്ടലിന് കാരണം ആകുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. യുവതിയുടെ പെല്‍വിസില്‍ രക്തം കട്ടപിടിക്കാന്‍ ആരംഭിച്ചതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്ഥിരമായി ഗര്‍ഭനിരോധന ഗുളിക കഴിച്ചതിന്റെ ഫലമായാണ് ഇതെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ട് വട്ടം യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും ഡോക്ടര്‍ പറഞ്ഞു.

യുവതി 2015 മുതലാണ് ഗര്‍ഭ നിരോധ ഗുളികകള്‍ കഴിച്ചു തുടങ്ങിയത്. എട്ട് മാസത്തോളം ചികിത്സ നടത്തിയെന്നും ഞാനിപ്പോള്‍ വളരെയധികം സന്തോഷത്തിലാണെന്നും ലോറന്‍ പറയുന്നു. ദയവ് ചെയ്ത് നിങ്ങള്‍ ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷം ചെയ്യും. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈക്രോഗിനോണ്‍ ആണ് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യുന്നത്. ഹോര്‍മോണുകളുടെ ശക്തമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതായും യുവതി പറഞ്ഞു.



from mangalam.com https://ift.tt/2RfhuZO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages