പൗരത്യ ഭേദഗതി നിയമത്തില്‍ ആദ്യ നീക്കം യുപിയില്‍ നിന്നും ; പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്‌ളാദേശ് അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

പൗരത്യ ഭേദഗതി നിയമത്തില്‍ ആദ്യ നീക്കം യുപിയില്‍ നിന്നും ; പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്‌ളാദേശ് അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചു

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ സംസ്ഥാനത്ത് താമസിക്കുന്ന പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പട്ടിക ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു. ഇന്ത്യയില്‍ നിയമം വന്ന ശേഷം പട്ടിക സമര്‍പ്പിക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് ഇതോടെ മാറി. ആഭ്യന്തരമന്ത്രാലയത്തിനാണ് പട്ടിക നല്‍കിയത്.

19 ജില്ലകളിലും അയല്‍രാജ്യങ്ങളില്‍ നിന്നും താമസിക്കുന്നവരുടെ പട്ടിക നല്‍കി. റിപ്പോര്‍ട്ട് തയ്യാറാക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണ് ഉള്ളത്. മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും അവര്‍ താമസിക്കുന്ന ഇടങ്ങളും തിരിച്ചറിയണമെന്ന് കഴിഞ്ഞയാഴ്ച തന്നെ ആഭ്യന്തര മന്ത്രാലയം ജില്ലാ ജസ്റ്റീസുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കണക്കുകള്‍ പ്രകാരം യുപിയില്‍ 40,000 ഇസ്‌ളാമികേതര വിഭാഗം ജീവിക്കുന്നുണ്ട്.

19 ജില്ലകളില്‍ ഏറ്റവും കുടുതലുള്ളത് ആഗ്ര, റായ്ബറേലി, സഹാരന്‍പൂര്‍, ഗൊരഖ്പൂര്‍, അലിഗഡ്, രാംപൂര്‍, മുസാഫര്‍നഗര്‍, ഹാപുര്‍, മഥുര, കാണ്‍പൂര്‍, പ്രതാപ്ഗര്‍, വാരണാസി, അമേഠി, ജാന്‍സി, ബാറിച്ച്, ലക്കീംപൂര്‍ ഖെരി, ലക്‌നൗ, മീററ്റ്, പിലിഭിത്ത് എന്നിവിടങ്ങളിലാണ്. ഇവയില്‍ തന്നെ ഏറ്റവും കൂടുതല്‍ പിലീഭിത്തിലാണ്. 30,000 മുതല്‍ 35,000 വരെ കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്



from mangalam.com https://ift.tt/2uIUs69
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages