ജെഎന്‍യുവില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ ജയില്‍ അര്‍ഹിക്കുന്നു: രാഹുലിനും കെജ്‌രിവാളിനും മറുപടിയുമായി അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

ജെഎന്‍യുവില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ ജയില്‍ അര്‍ഹിക്കുന്നു: രാഹുലിനും കെജ്‌രിവാളിനും മറുപടിയുമായി അമിത് ഷാ

ജബാല്‍പൂര്‍: ജെഎന്‍യു ആക്രമണത്തിന്റെ പേരില്‍ ബിജെപിക്കെതിരെ വന്‍ വിമര്‍ശനങ്ങള്‍ തുടരെ ഉയരുന്നതിനിടെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും മറുപടി നല്‍കിയാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. ജെഎന്‍യു ക്യാമ്പസില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവര്‍ ജയില്‍ അര്‍ഹിക്കുന്ന എന്നായിരുന്നു ഞായറാഴ്ച അമിത് ഷായുടെ പ്രസ്താവന.

മധ്യപ്രദേശില്‍ ജബല്‍പൂരില്‍ പൊതു ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ജെഎന്‍യു വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. ജെഎന്‍യുവില്‍ ചിലര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി. അവരെ ജയിലില്‍ അടയ്‌ക്കേണ്ടതല്ലേ? അമിത് ഷാ ചോദ്യം ഉയര്‍ത്തി.

രാഹുല്‍ ബാബയും കെജ്‌രിവാളും ജെഎന്‍യുവിലെ അവരെ രക്ഷിക്കണം, രക്ഷിക്കണം എന്ന് പറയുന്നു. അവര്‍ നിങ്ങളുടെ കസിന്‍ സഹോദരന്‍മാരാണോ? അമിത് ഷാ ചോദ്യമുയര്‍ത്തി. എന്നാല്‍ മുദ്രാവാക്യം മുഴക്കിയതെന്നാണെന്നുള്ള കാര്യം അമിത് ഷാ വ്യക്തമാക്കിയില്ല. 2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു ക്യാമ്പസില്‍ നടന്ന ഒരു പരിപാടിക്കിടെ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് ജെഎന്‍യു വിദ്യാര്‍ത്ഥി സംഘടന നേതാവായിരുന്ന കനയ്യ കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.



from mangalam.com https://ift.tt/2QQGub7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages