നീലഗിരി: മാതാവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയും ഇതിന് സഹായിച്ച കൂട്ടാളിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയും ശരീരം കീറി മുറിച്ച് കഷണങ്ങളാക്കി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊണ്ടു ചെന്നിട്ട കേസിലെ പ്രതി ബിര്‍ജുവിനെ തേടി നീലഗിരിയില്‍ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് ജീവകാരുണ്യ പ്രവര്‍ത്തകനായ ജോര്‍ജ്ജുകുട്ടിയെ.
പതിവായി പള്ളിയില്‍ പോയിരുന്ന ആത്മീയ കാര്യങ്ങളില്‍ ബന്ധപ്പെട്ടിരുന്ന സത്യ ക്രിസ്ത്യാനിയായ ജോര്‍ജ്ജു കുട്ടി രണ്ടു കൊലപാതകങ്ങള്‍ നടത്തിയ കൊടും കുറ്റവാളിയാണെന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിയത് നീലഗിരിയിലെ നാട്ടുകാരാണ്.
ജോര്‍ജുകുട്ടി എന്ന പേരില്‍ ഇയാള്‍ അവിടെ അറിയപ്പെട്ടത്. പള്ളിയിലെ പ്രാര്‍ഥനകളിലും മറ്റും സജീവമായ ജോര്‍ജ്ജ്കുട്ടി പാട്ടവയലിനടുത്ത മാങ്ങവയലിലെ ഒരു പള്ളിയില്‍ സഹായിയുമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പള്ളിയിലെ സഹായിയായും നിന്ന 'ജോര്‍ജുകുട്ടി'യെക്കുറിച്ച് നാട്ടുകാര്‍ക്കും മതിപ്പായിരുന്നു. അന്വേഷിച്ചെത്തിയ ക്രൈംബ്രാഞ്ച് സംഘം ഫോട്ടോ കാണിച്ചപ്പോഴും പലരും ജോര്‍ജുകുട്ടി എന്ന പേരിലാണ് ഇദ്ദേഹത്തെ അഭിസംബോധന ചെയ്തതും. ഇയാള്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. തികച്ചും നല്ലവന്‍ എന്ന രീതിയിലാണ് ജോര്‍ജ്ജ്കുട്ടി അവിടെ കഴിഞ്ഞിരുന്നത്.
ഇവിടെ വന്നിട്ട് ഏറെ നാളായെങ്കിലും വ്യക്തിപരമായതോടെ നേരത്തേ താമസിച്ചിരുന്ന ഇടവുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നതായി ഇപ്പോള്‍ പലരും ഓര്‍ക്കുന്നുണ്ട്. മുക്കത്തെ വീട് വിറ്റ് നീലഗിരിയില്‍ ചേക്കേറിയ ബിര്‍ജു ഭാര്യയും രണ്ടു പെണ്‍മക്കളുമായി ആദ്യമെത്തിയത് ലവ്‌ഷോര്‍ അഗതി മന്ദിരത്തിലാണ്. ഇതിന്റെ നടത്തിപ്പുകാരനായ ഒരാള്‍ ബിര്‍ജുവിന് പരിചയമുള്ളതായിരുന്നു.
അഗതി മന്ദിരത്തില്‍ താമസിക്കുമ്പോള്‍ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ നടത്തിയതിനാല്‍ നല്ല പേര് സമ്പാദിച്ചു. പിന്നീട് ജീവകാരുണ്യം മറയാക്കിയാണ് നീലഗിരിയില്‍ ഉറച്ചത്. ക്രിസ്തീയ ആചാരം അനുസരിച്ച് ജീവിച്ചിരുന്നതിനാല്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. തമിഴ്‌നാട് സ്വദേശിനിയായ ഭാര്യയുമായി ബന്ധപ്പെട്ട അന്വേഷണമാണ് നീലഗിരിയിലേക്ക് പോലീസിനെ നയിച്ചതും.
നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ആളായിരുന്നു ബിര്‍ജുവിന്റെ ഭാര്യ. എന്നാല്‍ ഇവര്‍ നേഴ്‌സിങ് ജോലിക്ക് പോയിരുന്നില്ല. കോയമ്പത്തൂരില്‍ ജോലിചെയ്യവേയാണ് ഇവര്‍ വിവാഹിതരായത്. കോഴിക്കോട്ടുനിന്ന് വസ്ത്ര വ്യാപാരശാലകളിലേക്ക് തുണികള്‍ എത്തിച്ചാണ് ബിര്‍ജു നീലഗിരിയില്‍ നിലയുറപ്പിച്ചത്. ശരീരഭാഗങ്ങള്‍ മുറിച്ച് പല സ്ഥലത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇസ്മയിലും ബിര്‍ജുവുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചതോടെയാണ് ഏറെനാളത്തെ അന്വേഷണത്തിനൊടുവില്‍ പ്രതിയെ നീലഗിരിയില്‍ കണ്ടെത്തിയത്.
ബിര്‍ജു തമിഴ്‌നാട്ടില്‍ ഉണ്ടെന്ന് പോലീസ് സംശയിച്ചതും ഭാര്യയുമായി ബന്ധപ്പെട്ട് ആയിരുന്നു. പിന്നീട് നടത്തിയ അന്വേഷണം തമിഴ്‌നാട് പോലീസുമായി ചേര്‍ന്നായിരുന്നു. രേഖാചിത്രം കാട്ടിയുള്ള അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ ബാക്ക എന്ന പ്രദേശത്തെ പള്ളികള്‍ക്ക് അരികിലായി ഒരു തോട്ടത്തിന്റെ നടുക്ക് ഒറ്റപ്പെട്ട ഒരു വീടിനെക്കുറിച്ച് വിവരം പോലീസിന് കിട്ടി. ഇവിടെ നടത്തിയ അന്വേഷണത്തില്‍ നല്ലവനായ ജോര്‍ജ്ജ്കുട്ടിയെക്കുറിച്ച് ആള്‍ക്കാര്‍ വിവരം നല്‍കി.
ബിര്‍ജുവിന്റെ വീട് കണ്ടെത്തി പിടിക്കാന്‍ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ പോലീസ് സംഘം പതുങ്ങിയിരുന്നെങ്കിലും ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടു. വീട്ടിലെത്തിയ ബിര്‍ജു പോലീസ് അടുക്കുന്നതിന് മുമ്പായി വണ്ടിയില്‍ കയറി എങ്ങോട്ടോ പോയി. എന്നാല്‍ വാഹനത്തിന്റെ 308 എന്ന അവസാന നമ്പര്‍ പോലീസ് കണ്ടെത്തി. ഇത് വെച്ച് നടത്തിയ അന്വേഷണത്തില്‍ ഇതേ നമ്പറില്‍ രണ്ടു ബൈക്കുകളും ഒരു നാനോ കാറും ഉള്‍പ്പെടെ ബിര്‍ജുവിന്റെ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. കാത്തിരുന്ന പോലീസ് ഇയാള്‍ പച്ചക്കറിയൊക്കെ വാങ്ങി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ സാധാരണ രീതിയില്‍ അടുത്തു കൂടി. പോകുന്ന വഴിയില്‍ പണം നഷ്ടപ്പെട്ടെന്ന രീതിയിലുള്ള നാടകം നടത്തി ബിര്‍ജുവിനെ കീഴടക്കി. എന്നാല്‍ ജീപ്പില്‍ നിന്നും ചാടി ഇയാള്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് മുക്കത്ത് വെച്ച് വീണ്ടും പിടിച്ചതോടെയാണ് കേരളം ഞെട്ടിയ ഇരട്ട കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
from mangalam.com https://ift.tt/2txtq1l
via IFTTT
No comments:
Post a Comment