പെരിയോറിനെക്കുറിച്ച് വിവാദ പ്രസ്താവന, മാപ്പ് പറയണമെന്ന് ആവശ്യം: രജനീകാന്തിനെതിരെ പോലീസ് കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 17, 2020

പെരിയോറിനെക്കുറിച്ച് വിവാദ പ്രസ്താവന, മാപ്പ് പറയണമെന്ന് ആവശ്യം: രജനീകാന്തിനെതിരെ പോലീസ് കേസ്

ചെന്നൈ: രാഷ്ട്രീയാചാര്യന്‍ പെരിയോര്‍ ഇ.വി. രാമസാമിയെക്കുറിച്ച് നടന്‍ രജനീകാന്ത് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം. പെരിയോറിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദ്രാവിഡ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കി. പ്രസ്താവന അസംബദ്ധമാണെന്നും പെരിയോറിനെ അപമാനിച്ചുവെന്നും പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ചെന്നൈയില്‍ തമിഴ് മാസിക തുക്കിന്റെ 50-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെയാണ് പൊതുവേദിയില്‍ രജനീകാന്തിന്റെ വിവാദ പരാമര്‍ശം. കഴിഞ്ഞ ആഴ്ച നടന്ന പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന. 1971 ല്‍ സേലത്ത് പെരിയോറിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ രാമന്റയും സീതയുടെയും നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു രജനീകാന്തിന്റെ പരാമര്‍ശം. അന്ധവിശ്വാസത്തിനെതിരെ നടത്തിയ റാലിയെ സംബന്ധിച്ചാണ് വിവാദ പ്രസ്താവന ഉണ്ടായത്. രജനീകാന്ത് മാപ്പ് പറയണമെന്നും സംഘടനാ പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/38m1vjQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages