തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഎം മുഖപത്രം. പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിന്റെ പ്രതിഷേധമാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പത്രം മുഖപ്രസംഗത്തില്‍ പറയുന്നു.
ഗവര്‍ണറുടെ രാഷ്ട്രീയക്കളി എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ലേഖനത്തിലാണ് വിമര്‍ശനം. ഭരണഘടനാനുസൃതമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ലേഖനം പറയുന്നു. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മില്‍ വ്യത്യാസം ഉണ്ട്. ഇത് മനസ്സിലാക്കാതെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വിമര്‍ശിച്ചിട്ടുണ്ട്.
മോഡി ഗവണ്‍മെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധത്തില്‍ പങ്കാളി ആയതിന് പുറമേ നിയമപരമായും സമരമുഖം തുറന്നത് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുകയാണെന്നും പറയുന്നു. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുചേ്ഛദം 131 അനുസരിച്ച് ചോദ്യംചെയ്യാനും മുന്നിട്ടിറങ്ങി. അത് തന്നോട് ആലോചിക്കാതെയാണെന്ന വിമര്‍ശനമാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചത്. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുപോലും ഗവര്‍ണറുടെ അനുമതിക്ക് കാത്തുനില്‍ക്കണം എന്നുമുള്ള കീഴ്‌വഴക്കം ഉറപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പറയുന്നു.
സര്‍ക്കാരിന്റെ എല്ലാ തീരുമാനവും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുചേ്ഛദം 167ല്‍ ഇക്കാര്യം വ്യക്തം. ഗവര്‍ണര്‍ക്ക് വിവരം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ കര്‍ത്തവ്യങ്ങളാണ് അതില്‍ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങള്‍ അറിയിക്കണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ലെന്നും പറയുന്നു.
from mangalam.com https://ift.tt/365gUDs
via IFTTT
No comments:
Post a Comment