തിരുവനന്തപുരം: വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവാവ് അറസ്റ്റിൽ. മേൽവെട്ടൂർ കയറ്റാഫീസ് ജംക്‌ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബ്(23)ആണ് പിടിയിലായത്.
വിവാഹ തലേന്ന് രാത്രി യുവതിയെ കല്യാണവീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടു പോകുകയും രാത്രി തിരികെ യുവതിയുടെ വീടിന് സമീപത്ത് എത്തിച്ച് കടന്നുകളയുകയും ചെയ്തെന്നുമാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നെങ്കിലും സംഭവം യുവതി ഭര്‍ത്താവിനെ അറിയിച്ചു. ഇതോടെ യുവതിയെ ഭര്‍ത്താവ് മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് വർക്കല പൊലീസില്‍ പരാതി നൽകുകയും ചെയ്തതോടെയാണ് നസീബിനെ അറസ്റ്റ് ചെയ്തത്.
from mangalam.com https://ift.tt/2TzpzeL
via IFTTT
No comments:
Post a Comment