അടിമാലി: രോഗിയും 55 വയസുകാരിയുമായ വീട്ടമ്മയെ ടൗണിനുസമീപം ദേശീയപാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അടിമാലി-കുമളി ദേശീയപാതയില്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍നിന്നും നൂറു മീറ്റര്‍ മാത്രം അകലെയാണ് സംഭവം.
ഇന്നലെ രാവിലെയാണ് കെ.എല്‍ 12-സി 4868 നമ്പരിലുള്ള ഓള്‍ട്ടോ കാറില്‍ വീട്ടമ്മ തനിച്ചുള്ള വിവരം സമീപത്തുള്ളവരുടെ ശ്രദ്ധയില്‍പെട്ടത്. വയനാട് സ്വദേശിനിയായ െലെലാമണിയെയാണ് വാഹനത്തില്‍നിന്നു കണ്ടെത്തിയതെന്നാണ് വാഹനത്തിലുണ്ടായിരുന്ന രേഖകളില്‍നിന്നു ലഭിക്കുന്ന പ്രാഥമിക വിവരം.
വ്യാഴാഴ്ച മുതല്‍ പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്നലെയും വാഹനം ഇവിടെനിന്നു മാറ്റാത്തതോടെ നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്ന് പോയതായി മനസിലായി. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്നു കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍നിന്നു കണ്ടെത്തി. വാഹനം വയനാട് വെണ്‍മണി വലിയവേലിക്കകത്ത് മാത്യു എന്നയാളുടെ പേരിലുള്ളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം താന്‍ തിരുവനന്തപുരം സ്വദേശിനിയാണെന്നും മാത്യുവിനെ വിവാഹം കഴിച്ചു വയനാട്ടിലെ മാനന്തവാടിയിലെത്തുകയായിരുന്നെന്നും ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് വയനാട്ടില്‍നിന്നു ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് തിരിച്ചതെന്നും ഇവര്‍ പറയുന്നു. യാത്രാമധ്യേ അടിമാലിയിലെത്തിയപ്പോള്‍ ഭര്‍ത്താവ് പ്രാഥമിക ആവശ്യത്തിനായി കാറില്‍നിന്ന് ഇറങ്ങി പോയതായും വീട്ടമ്മ പറയുന്നു. പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
from mangalam.com https://ift.tt/3alZXb4
via IFTTT
No comments:
Post a Comment