എൻ.പി.ആർ. യോഗം: കേരളവും ബംഗാളും വിട്ടുനിന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 17, 2020

എൻ.പി.ആർ. യോഗം: കേരളവും ബംഗാളും വിട്ടുനിന്നു

ന്യൂഡൽഹി: ദേശീയ ജനസംഖ്യാപ്പട്ടിക (എൻ.പി.ആർ.) തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലവും ജനനത്തീയതിയും ഉൾപ്പെടുത്തിയതിനെ ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ രാജസ്ഥാനും ഛത്തീസ്ഗഢും എതിർത്തു. ഇവയുൾപ്പെടെ 21 ചോദ്യങ്ങളാണ് എൻ.പി.ആറിലുള്ളത്. ഇതിനുമുമ്പ് ജനസംഖ്യാപ്പട്ടിക തയ്യാറാക്കുമ്പോൾ ഈ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല. കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. എൻ.പി.ആർ. നടപ്പാക്കില്ലെന്ന് രണ്ടുസംസ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. യോഗത്തിൽനിന്ന് വിട്ടുനിന്നതും അതുകൊണ്ടാണ്. അതേസമയം, സെൻസസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ രണ്ടുസംസ്ഥാനങ്ങളും പങ്കെടുത്തു. പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് കേരളത്തെ പ്രതിനിധാനംചെയ്തത്. യോഗം ശനിയാഴ്ചയും തുടരും. ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് ഉദ്ഘാടനംചെയ്തു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, സെൻസസ് കമ്മിഷണർ ഡോ. വിവേക് ജോഷി എന്നിവർ സംസാരിച്ചു. Content Highlights:npr data collection-kerala bengal


from mathrubhumi.latestnews.rssfeed https://ift.tt/2NCtKT7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages