പത്തനംതിട്ട: പരന്പരാഗത വേഷത്തിലെത്തിയ മുസ്ലിങ്ങൾ ഉണ്ടായിരുന്നതിന്റെ പേരിൽ, ശബരിമല ദർശനത്തിനെത്തിയ കർണാടക സംഘത്തെ പോലീസ് തടഞ്ഞുവെച്ചു. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയും ചേർന്നാണ് ഇവരെ തടഞ്ഞത്. മുസ്ലിങ്ങളായ അയ്യപ്പഭക്തർ മാനസികവിഷമത്തെത്തുടർന്ന് ദർശനം നടത്താതെ മടങ്ങി. ശബരിമല വലിയ നടപ്പന്തലിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ചിക്ബെല്ലാപ്പൂർ ജില്ലയിലെ ചിന്താമണി സ്വദേശികളായ ഭാർഗവേന്ദ്ര, പ്രേംകുമാർ, ടി.വി.വിനോദ്, ബാബു റെഡ്ഡി, അൻസാർഖാൻ, നയാജ്ബാഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അൻസാർഖാൻ, നയാജ്ബാഷ എന്നിവർ മുസ്ലിം വേഷത്തിലായിരുന്നു. ഇവർ വലിയനടപ്പന്തലിലെത്തിയതോടെ പോലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ തിരക്കി. മുസ്ലിം വേഷത്തിലുള്ളവർ തങ്ങളുടെ സുഹൃത്തുക്കളാണെന്നും വിശ്വാസമുള്ളതുകൊണ്ടാണ് വന്നതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞെങ്കിലും സംഘത്തിന്റെ ദർശനം പോലീസ് തടഞ്ഞു. ഇവരെ പമ്പ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പമ്പയിലുണ്ടായിരുന്ന കർണാടക പോലീസിന്റെ സാന്നിധ്യത്തിൽ ഇവരെ വിശദമായി ചോദ്യംചെയ്തു. സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കർണാടകയിലും വിവരങ്ങൾ തിരക്കി. അൻസാർഖാനും നയാജ്ബാഷയും പഴത്തിന്റെ മൊത്തക്കച്ചവടക്കാരാണ്. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ടു. മുസ്ലിങ്ങൾക്ക് ദർശനം നടത്താമെന്ന് അറിയില്ലെന്നായിരുന്നു കേന്ദ്രപോലീസിന്റെ നിലപാട്. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലോടെ സംഘത്തിന് ദർശനത്തിനുള്ള സൗകര്യമൊരുക്കാൻ നിർദേശമുണ്ടായി. എന്നാൽ, വിഷമമുണ്ടായതിനാൽ സന്നിധാനത്തേക്ക് പോകുന്നില്ലെന്ന നിലപാടിൽ അൻസാർഖാനും നയാജ്ബാഷയും പമ്പയിൽത്തന്നെ തങ്ങി. മറ്റുള്ളവർ ദർശനം നടത്തി. സംഭവം വിവാദമായതോടെ പോലീസ് ബന്ധപ്പെട്ടവരോട് വിശദീകരണം േതടിയതായാണ് വിവരം. Content Highlights:muslim pilgrims blocked by police in sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2tshnSM
via
IFTTT
No comments:
Post a Comment