ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച അശ്ലീല വീഡിയോകളില്‍ അഭിനയിച്ച യുവതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 22 യുവതികള്‍ക്കായി 91 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് യുഎസ് കോടതി വിധി. വിദേശത്തെ കോടീശ്വരന്മാര്‍ക്ക് ഡിവിഡി ആയി അയച്ചു കൊടുക്കാനാണെന്നും ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും വാക്ക് പറഞ്ഞാണ് യുവതികളെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചത്. മാത്രമല്ല യുവതികളെ നിര്‍ബന്ധപൂര്‍വം ചിത്രങ്ങളില്‍ അഭിനയിപ്പിക്കുക ആയിരുന്നുവെന്നും വ്യക്തമായതായി കോടതി പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് സാന്‍ഡിയാഗോയില്‍ വെച്ചായിരുന്നു. യു എസിലെ തന്നെ വിവാധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഷൂട്ടിംഗിനായി ഇവിടെ എത്തിയത്. സംഭവത്തില്‍ സംശയം തോന്നിയ ഒരു സ്ത്രീ ഇതില്‍ നിന്നും പിന്മാറാന്‍ നിശ്ചയിച്ചു. വീഡിയോകള്‍ ഓണ്‍ലൈനിലൂടെ പുറത്തെത്തിയത് ഇവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. യുവതി ഇത് ചോദ്യം ചെയ്തപ്പോള്‍ ഗേള്‍ഡ് ഡൂ പോണ്‍ വെബ്‌സൈറ്റ് നിര്‍മാതാവും മറ്റ് അംഗങ്ങളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. കോടതിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് സ്ത്രീകള്‍ക്ക് ഇത്രയും തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്.
from mangalam.com https://ift.tt/37Db1P6
via IFTTT
No comments:
Post a Comment