പത്തനാപുരം: സിനിമ നടിയാകാനൊരുങ്ങുന്ന കാമുകിക്കുവേണ്ടി കൈവിട്ട കളിയുമായി കാമുകന്റെ രംഗപ്രവേശം. നാടകീയ കഥയും തിരക്കഥയും സംഘട്ടനവും ഒരുക്കിയെങ്കിലും €ൈമാക്‌സില്‍ കാമുകന്‍ പോലീസ് പിടിയിലായി. കൊല്ലം അടൂരാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഏപ്രിലില്‍ തുടങ്ങാനിരിക്കുന്ന സിനിമയിലേക്കാണ് അടൂര്‍ സ്വദേശിയായ യുവതിയെ തെരഞ്ഞെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് സിനിമയുടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണില്‍ വിളിക്കാന്‍ തുടങ്ങി. സംസാരം ഇടയ്ക്കിടയ്ക്ക് അതിരും കടന്നതോടെ യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ തിരക്കഥാകൃത്ത് വ്യാജനാണോയെന്ന സംശയവും കാമുകനില്‍ ഉയര്‍ന്നു. പിന്നാലെ കാമുകനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് കഥ ഒരുക്കുകയായിരുന്നു. തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാനായിരുന്നു കാമുകന്‍ ഒരുക്കിയ കഥ. ശനിയാഴ്ച വൈകിട്ടാണ് പത്താപുരം സ്വദേശിയായ തിരക്കഥാകൃത്തിനെ കാറില്‍ കയറ്റി കാമുകനും സംഘവും പാഞ്ഞത്. എന്നാല്‍ സംഭവം അറിഞ്ഞ നാട്ടുകാര്‍ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അടൂര്‍ ഹൈസ്‌കൂള്‍ ജംങ്ഷനില്‍ വെച്ച് മൂവര്‍ സംഘത്തെ അറസ്റ്റു ചെയ്തു. മൂന്നു പേരെയും റിമാന്‍ഡ് ചെയ്തു. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണത്തിലാണ് കാമുകനെയും സംഘത്തെയും കുടുക്കിയത്.
from mangalam.com https://ift.tt/36suce7
via IFTTT
No comments:
Post a Comment