അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞില്ല, ക്രൈംബ്രാഞ്ചും വരുന്നു ; ഐഷാഘോഷ് അടക്കം ജെഎന്‍യുവിലെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ​കേസും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 6, 2020

അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞില്ല, ക്രൈംബ്രാഞ്ചും വരുന്നു ; ഐഷാഘോഷ് അടക്കം ജെഎന്‍യുവിലെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ​കേസും

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ക്യാംപസിനുള്ളില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുഖം മൂടി സംഘത്തില്‍ നിന്നും ആക്രമണം നേരിട്ട സംഭവത്തില്‍ രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ്. സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. അക്രമികളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ തിരിച്ചറിയാന്‍ വേണ്ടിയുള്ള അന്വേഷണം ഡല്‍ഹി പോലീസ് ആരംഭിച്ചിരിക്കെയാണ് ക്രൈംബ്രാഞ്ച് വരുന്നത്. മുഖംമറച്ച അമ്പതിലേറെപ്പേരാണു കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്.

അക്രമികള്‍ ജെഎന്‍യുവില്‍ പോലീസിന്റെ പിന്തുണയോടെയാണ് അതിക്രമം കാട്ടിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുഖം മൂടികള്‍ ആക്രമണം നടത്തുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നിന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. ഞായറാഴ്ച രാത്രി സര്‍വകലാശാലയെ യുദ്ധഭൂമിയാക്കിയ അക്രമം ആസൂത്രിതമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കണ്ണുവെട്ടിച്ച് കാമ്പസില്‍ കടക്കാന്‍ അക്രമികള്‍ക്കു വഴി നിര്‍ദേശിക്കുന്നതിന്റേതടക്കം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ എസ്.എഫ്.ഐ, ഐസ ഇടതു സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിച്ച് എ.ബി.വി.പി. യും രംഗത്തുവന്നിട്ടുണ്ട്.

കാമ്പസിലെ എ.ബി.വി.പി. നേതാക്കള്‍ ലാത്തിയടക്കമുള്ള ആയുധങ്ങളുമായി നില്‍ക്കുന്നതിന്റെ പകല്‍ച്ചിത്രങ്ങളും രാത്രി ഇവര്‍ കാമ്പസിലെത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ ബി.ജെ.പി. സമ്മര്‍ദത്തിലായി. നാലുപേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. നാലു പേരും ജെ.എന്‍.യു. കാമ്പസിനു പുറത്തുള്ളവരാണെന്നു ഡല്‍ഹി പോലീസ് അറിയിച്ചു. അതിനിടയില്‍ സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംവിധാനം തകരാറിലാക്കിയെന്ന് ആരോപിച്ച് യുണിയന്‍ പ്രസിഡന്റും ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ. നേതാവുമായ നേതാവുമായ ഐഷാ ഘോഷ് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സര്‍വകലാശാലയുടെ സെര്‍വര്‍ തകരാറിലാക്കിയെന്നാണ് കേസ്.

കഴിഞ്ഞ ദിവസത്തെ അക്രമത്തില്‍ ഐഷെ ഘോഷിനും അധ്യാപികയായ സുചരിത സെന്നിനും സാരമായി പരിക്കേറ്റിരുന്നു. തലയിലേറ്റ മുറിവില്‍ 16 തുന്നിക്കെട്ടുമായി ഐഷെ ഇന്നലെ പ്രതിഷേധ പരിപാടിക്കെത്തുകയും ചെയ്തു. അതിനിടയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരേ ജാമിയ മിലിയ ഇസ്‌ളാമിയ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഇന്നും പ്രതിഷേധിക്കും. സമരങ്ങള്‍ 25 ാം ദിവസത്തിലേക്ക് കടക്കുകയാണ്. അവധിക്ക് ശേഷം വിദ്യാലയം വീണ്ടും തുറക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.



from mangalam.com https://ift.tt/2Qu154J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages