മരടിലെ ഫ്‌ളാറ്റുകള്‍ വീഴുമ്പോള്‍ ചുക്കാന്‍ പിടിച്ച് ത്രിമൂര്‍ത്തികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

മരടിലെ ഫ്‌ളാറ്റുകള്‍ വീഴുമ്പോള്‍ ചുക്കാന്‍ പിടിച്ച് ത്രിമൂര്‍ത്തികള്‍

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരടിൽ ഫ്ളാറ്റുകൾസ്ഫോടനത്തിൽ തകർക്കുമ്പോൾ ചുക്കാൻ പിടിയ്ക്കുന്നത്ഈ മൂന്ന് പേരാണ്. ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ്, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ).ഡോ. ആർ.വേണുഗോപാൽ. സ്ഫോടന വിദഗ്ധൻ എസ്.ബി സർവാതെ,ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് ഡോ. ആർ. വേണുഗോപാൽ(ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ്, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ)) കളക്ടറുടെ എതിർപ്പില്ലാരേഖയുമായി വരുന്ന കമ്പനിക്ക് സ്ഫോടനത്തിനുള്ള അനുമതി നൽകുന്നത് ഇദ്ദേഹമാണ്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് കൊടുക്കുന്നത് മുതൽ ഗതാഗതം, കൈകാര്യംചെയ്യൽ, ഫ്ളാറ്റുകളിൽ സ്ഫോടകവസ്തുനിറയ്ക്കൽ എന്നിവയ്ക്ക് നേരിട്ട് മേൽനോട്ടം വഹിച്ചു. ബ്ലാസ്റ്റിങ് പോയിന്റിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും. എസ്.ബി.സർവാതെ,സ്ഫോടന വിദഗ്ധൻ ഇരുനൂറോളം സ്ഫോടനം നടത്തി ഗിന്നസ് റെക്കോഡ് നേടിയിട്ടുള്ള മൈനിങ് എൻജിനിയർ. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശി. സർക്കാർനിയോഗിച്ച സാങ്കേതിക സമിതിയിലേക്ക് ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. വലിയ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ നേരിട്ടുപരിചയമുള്ള ഒരാൾ വേണമെന്ന സർക്കാർ തീരുമാനത്തെത്തുടർന്നാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. നേരത്തേ രണ്ടുതവണവന്ന് പുരോഗതി വിലയിരുത്തി. വെള്ളിയാഴ്ച അദ്ദേഹം വീണ്ടും സ്ഥലത്തെത്തി ഫ്ളാറ്റുകൾ സന്ദർശിച്ച് ഒരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. സ്നേഹിൽകുമാർ സിങ് (ഫോർട്ടുകൊച്ചി സബ് കളക്ടർ. ഇദ്ദേഹത്തിന് ഫ്ളാറ്റ് പൊളിക്കലിന്റെ ചുമതല പ്രത്യേകമായി നൽകുകയായിരുന്നു. 2016 ഐ.എ.എസ്. ബാച്ച്. ഐ.ഐ.ടി. റൂർക്കിയിൽനിന്ന് സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടി. പൊളിക്കൽ ഏജൻസികളെ തീരുമാനിച്ചതും സമീപവാസികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയതും മുതൽ സർവാതെയെ വരുത്തിയതുവരെ സ്നേഹിലിന്റെ നേതൃത്വത്തിലാണ്. ഇവരെക്കൂടാതെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ഗോൾഡൻ കായലോരം, ജെയിൻ കോറൽകോവ് എന്നിവ പൊളിക്കുന്ന എഡിഫിസ് എൻജിനിയറിങ്-ജെറ്റ് ഡിമോളിഷൻ കമ്പനി പ്രതിനിധികളായ ഉത്ക്കർഷ് മേത്ത, ജോബ് ബ്രിങ്മാൻ, ആൽഫെ സെറീൻ പൊളിക്കുന്ന വിജയ് സ്റ്റീൽസ് പ്രതിനിധി ആനന്ദ് ശർമ എന്നിവരും നേതൃത്വംനൽകുന്നു. Content Highlight: 3 people behind Maradu Flat Demolition


from mathrubhumi.latestnews.rssfeed https://ift.tt/35GvFfP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages