കൊച്ചി: തീരപരിപാലനനിയമം ലംഘിച്ചതിനേത്തുടര്‍ന്ന്, സുപ്രീം കോടതി ഉത്തരവുപ്രകാരം മരടില്‍ പൊളിച്ചുനീക്കുന്ന നാല് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ രണ്ടെണ്ണം ഇന്നു നാമാവശേഷമാകുന്നത് പരമ്പരയായ ചെറു സ്ഫോടനങ്ങള്‍ വരുന്ന രണ്ടു ഉഗ്രസ്‌ഫോടനങ്ങള്‍ കൊണ്ട്. 11 മണി കഴിയുന്നതോടെ ഈ രീതിയില്‍ പൊളിക്കുന്ന ആദ്യ കെട്ടിടസമുച്ചയമായിട്ടാണ് മരടിലെ ആകാശ ഗോപരങ്ങള്‍ 11 മണിയോടെ മാറുക.
ഇന്നു രാവിലെ 10.30-ന് പൊളിക്കലിനുള്ള ആദ്യ െസെറണ്‍ മുഴങ്ങുന്നതോടെ ആദ്യം പൊളിക്കുന്ന എച്ച് ടു ഒ ഹോളിഫാമിലിയുടെയും ആല്‍ഫയുടെയും മരണമണി മുഴങ്ങും. കേവലം ഒരുമിനിറ്റ് െദെര്‍ഘ്യത്തില്‍ പിന്നാലെ 10.55 ന് രണ്ടാം െസെറണും മുഴക്കും. 10.59-ന് മൂന്നാം െസെറണും മുഴക്കിയ ശേഷമാണ് 11 നു സ്‌ഫോടനനടത്തുക. തുടര്‍ന്ന് ആല്‍ഫ തകര്‍ക്കാനുള്ള െസെറണ്‍ മുഴങ്ങും.
സ്‌ഫോടനത്തിന്റെ ഭാഗമായി 200 മീറ്റര്‍ ചുറ്റളവിലുള്ള റോഡില്‍ ഗതാഗതം തടയും. ഒരു ഫ്ളാറ്റ് തകര്‍ക്കുന്നതു രണ്ടുതരം സ്‌ഫോടനത്തിലൂടെയാണ്. പ്രൈമറി, സെക്കന്‍ഡറി എന്നിങ്ങനെ രണ്ടു സ്‌ഫോടനങ്ങള്‍ മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടക്കുന്നതിനാല്‍ വ്യത്യാസം തിരിച്ചറിയില്ല.
െവെദ്യുതി പ്രവഹിപ്പിച്ചു സ്‌ഫോടനത്തുടക്കം
െസെലന്റ് ഇംപ്ലോഷന്‍ (നിശബ്ദസ്‌ഫോടനം) രീതിയിലൂടെയാണു മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നത്. ഫഌറ്റുകള്‍ക്കു 100 മീറ്റര്‍ അകലെയുള്ള ബ്ലാസ്റ്റ് ഷെഡുകളിലെ എക്‌സ്‌പ്ലോഡറില്‍ നിന്നു െവെദ്യുതി പ്രവഹിപ്പിച്ചാണു സ്‌ഫോടനത്തുടക്കം. ഇതു പ്രയോഗിക്കുന്നവരെ ബ്ലാസ്റ്റര്‍/ഷോട്ട്ഫയറല്‍ എന്നു വിളിക്കുന്നു. അഞ്ചുപേരാകും ഇവിടെയുണ്ടാകുക. എക്‌സ്‌പ്ലോഡര്‍ സ്വിച്ച് ഇട്ടാലുടന്‍ െവെദ്യുതി ഫഌറ്റിന്റെ താഴെയുള്ള ഡിലേ ഡിറ്റൊണേറ്ററുകളില്‍ എത്തും.
ബ്ലാസ്റ്റിങ് എക്‌സ്പ്‌ളോഡര്‍
എക്‌സ്‌പ്ലോഡര്‍ ഡിറ്റൊണേറ്ററുകളിലേക്കു െവെദ്യുതി പ്രവഹിപ്പിക്കുന്ന സ്വിച്ചാണിത്. ഫഌറ്റുകളില്‍നിന്നു 100 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കുന്നു. പെസോയുടെ െലെസന്‍സുള്ള ബ്ലാസ്റ്ററാണു സ്വിച്ച് പ്രവര്‍ത്തിപ്പിക്കുക. സ്വിച്ചിടുമ്പോള്‍ െവെദ്യുതി പ്രവഹിക്കുകയും സ്‌ഫോടനം നടക്കുകയും ചെയ്യും.
പ്രൈമറി, സെക്കന്‍ഡറി സ്‌ഫോടനങ്ങള്‍
പ്രൈമറി അതിശക്തമാണ്. എല്ലാ നിലകളിലും ഇതുണ്ടാകില്ല. ഓരോ ഡിറ്റൊണേറ്ററിലും 150 ഗ്രാം സ്‌ഫോടകവസ്തു ഉപയോഗിക്കും. ഒരു മീറ്ററില്‍ 10 ഗ്രാം സ്‌ഫോടകവസ്തു നിറച്ച തിരിയാണ് ഉപയോഗിക്കുന്നത്. ഡിറ്റൊണേറ്ററും തിരിയും ചേര്‍ത്താണു പ്രൈമറി സ്‌ഫോടനം. സെക്കന്‍ഡറി സ്‌ഫോടനത്തില്‍ തിരി മാത്രം ഉപയോഗിക്കും. വലിയ തൂണില്‍ എട്ടിടത്തുവരെ തിരികള്‍ സ്ഥാപിക്കും.
നാലുതരം സ്‌ഫോടകവസ്തുക്കളാണ് മരടിലെ കെട്ടിടസമുച്ചയങ്ങളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്.
1) സൂപ്പര്‍ പവര്‍ 90 എമല്‍ഷന്‍:
ഉഗ്രപ്രഹരശേഷി, നനഞ്ഞാലും പൊട്ടും. അമോണിയം നൈട്രേറ്റ് മുഖ്യഘടകം. ഓയില്‍, എമല്‍സിഫൈയിങ് ഏജന്റ് എന്നിവയുമായി കലര്‍ത്തി ഉപയോഗിക്കുന്നു. നാഗ്പൂരിലെ സോളാര്‍ എക്‌സ്‌പ്ലോസീവ്‌സ് കമ്പനിയാണു നിര്‍മാതാക്കള്‍.
2) ഷോക് ട്യൂബ് ഡിറ്റൊണേറ്റര്‍:
വൈദ്യുതി വേണ്ട. പ്ലാസ്റ്റിക് ട്യൂബാണു ഡിറ്റൊണേറ്റര്‍ ജ്വലിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മൂന്നു പാളികളുള്ള പ്ലാസ്റ്റിക് ട്യൂബിനുള്ളില്‍ സ്‌ഫോടകവസ്തു തേച്ചുപിടിപ്പിക്കും. സെക്കന്‍ഡില്‍ 2000 മീറ്റര്‍ വേഗത്തില്‍ ട്യൂബിലൂടെ തീ പാഞ്ഞുപോയി ഓരോന്നായി പൊട്ടിക്കും.
3) ഡിറ്റൊണേറ്റിങ് ഫ്യൂസ്:
കട്ടികുറഞ്ഞ പ്ലാസ്റ്റിക് ട്യൂബില്‍ പെന്റാ എറിത്രിറ്റോള്‍ ടെട്രാ നൈട്രേറ്റ് എന്ന സ്‌ഫോടകവസ്തു നിറച്ചിരിക്കുന്നു. സെക്കന്‍ഡില്‍ 6400 മീറ്റര്‍ വേഗത്തില്‍ പൊട്ടിത്തെറിക്കും ഈ ഫ്യൂസുകള്‍ ഉപയോഗിച്ചാണ് എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കള്‍ തൂണുകളില്‍ നിറച്ചിരിക്കുന്നത്
4) ഇലക്ട്രിക് ഡിറ്റൊണേറ്ററുകള്‍:
വൈദ്യുതി കടത്തിവിടുമ്പോള്‍ പൊട്ടിത്തെറിക്കും. സ്‌ഫോടനസമയം ക്രമീകരിക്കാന്‍ കഴിയുന്ന ഡിലേ ഇലക്ട്രിക് ഡിറ്റൊണേറ്ററുകളാണ് ഉപയോഗിക്കുന്നത്. മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വിവിധ നിലകളിലെ സ്‌ഫോടനസമയം ക്രമീകരിക്കുന്നത് ഇവയാണ്.
എച്ച്.ടു.ഒ. ഹോളിഫെയ്ത്ത് രാജ്യത്തു സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം
രാജ്യത്തു സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ് 19 നിലകളുള്ള എച്ച്.ടു.ഒ. ഹോളിഫെയ്ത്ത്. നാലു ഫഌറ്റ് സമുച്ചയങ്ങളില്‍ എറ്റവും ശക്തമായ സ്‌ഫോടനം നടത്തുന്നതു ഇവിടെയാണ്. ഫഌറ്റിലെ 1471 ദ്വാരങ്ങളില്‍ 212 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണു നിറച്ചിട്ടുള്ളത്. എട്ടു സെക്കന്‍ഡില്‍ ഈ ഫഌറ്റ് പൊടിഞ്ഞമരും. 17 മില്ലി സെക്കന്‍ഡിനുശേഷം ഒന്നാംനിലയില്‍ സ്‌ഫോടനം. 25 മില്ലി സെക്കന്‍ഡിനു ശേഷം അഞ്ച്, എട്ട് നിലകളില്‍. തുടര്‍ന്ന് 11, 14 നിലകള്‍. 10 സെക്കന്‍ഡില്‍ കെട്ടിടം വീഴും.
ആദ്യസ്‌ഫോടനം എച്ച്.2.ഒ. ഹോളി ഫെയ്ത്ത് ഫഌറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് നടക്കുക. ''വി'' ആകൃതിയിലുള്ള ഫഌറ്റ് രണ്ടു ഭാഗത്തേക്കായി 37 ഡിഗ്രിയും 47 ഡിഗ്രിയും ചരിച്ചുവീഴ്ത്തും. ഏറ്റവും താഴത്തെ നിലയില്‍, കായലരികത്തുള്ള പടിഞ്ഞാറുഭാഗത്തായിരിക്കും ആദ്യസ്‌ഫോടനം. കിഴക്കുഭാഗത്ത് എത്തുമ്പോള്‍ ഡിലേ ഡിറ്റൊണേറ്ററുകള്‍ സ്‌ഫോടനസമയം നിയന്ത്രിച്ച് 37 ഡിഗ്രിയിലേക്കു ചരിച്ച് ഫഌറ്റ് നിലംപൊത്തിക്കും. അവശിഷ്ടങ്ങള്‍ കായലിലും കരയിലും പതിക്കും.
11.30-നു മുമ്പ് ആല്‍ഫയിലെ ഇരട്ട ടവറുകളും തകര്‍ന്നടിയും. ആല്‍ഫയിലെ ഇരട്ട ടവറുകള്‍ 45 ഡിഗ്രി ചരിച്ച്, മധ്യത്തിലുള്ള പുല്‍ത്തകിടിയിലേക്കും അടുത്തുള്ള കായലിലേക്കും വീഴ്ത്തും. ഇവിടെ 343 കിലോ സ്‌ഫോടകവസ്തുക്കള്‍ 3598 ദ്വാരങ്ങളിലായാണു നിറച്ചിട്ടുള്ളത്. യഥാക്രമം ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, ഒന്‍പത്, 11, 14 നിലകളിലാകും സ്‌ഫോടനം. ബേസ്‌മെന്റ്, ഒന്ന്, നാല്, 10, 15 നിലകളില്‍ പ്രൈമറി സ്‌ഫോടനവും ഏഴ്, 13 നിലകളില്‍ സെക്കന്‍ഡറി സ്‌ഫോടനവും നടത്തും. 21450 ടണ്‍ അവശിഷ്ടം ആറുനില ഉയരത്തില്‍ അടിയും.
നാല് സെക്കന്‍ഡ് കൊണ്ട് ഫഌറ്റുകള്‍ നിലംപൊത്തുമെന്നു സ്‌ഫോടനവിദഗ്ധന്‍ എസ്.ബി. സര്‍വാത്തേ വ്യക്തമാക്കി. ''വി'' ആകൃതി, 19 നിലകള്‍. 91 അപാര്‍ട്ട്‌മെന്റ്. 64 ലക്ഷം രൂപയാണു പൊളിക്കാനുള്ള ചെലവ്. ചലച്ചിത്രസംവിധായകരായ മേജര്‍ രവി, ബ്ലസി, നടന്‍ സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ ഇവിടുത്തെ താമസക്കാരായിരുന്നു.
രണ്ടാമത് പൊളിക്കുന്ന ആല്‍ഫാ ഹോളിഫെയ്ത്തില്‍നിന്നു 100 മീറ്റര്‍ അകലെയുള്ള ഇരട്ട ടവറുകളാണ്. എ ടവറില്‍ 17 നിലകളും ബി ടവര്‍- 12 നിലകളും വരുന്ന കെട്ടിടത്തിലെ ബി ടവര്‍ ആദ്യം തകര്‍ക്കും. മിനിറ്റുകള്‍ക്കുശേഷം എ ടവറും. 343 കിലോഗ്രാം സ്‌ഫോടകവസ്തു വാണ് നിറച്ചിരിക്കുന്നത്്. ചെലവ് 61 ലക്ഷം. 21,400 ടണ്‍ അവശിഷ്ടം അഞ്ചുനില ഉയരത്തില്‍ ഉണ്ടാകും.
സ്‌ഫോടനം ചിത്രീകരിക്കാന്‍ വന്‍ സന്നാഹം
സിനിമാക്കാരടക്കം സ്‌ഫോടനം ചിത്രീകരിക്കാന്‍ വന്‍ സന്നാഹമാണുള്ളത്. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗെനെസേഷന്‍, ജില്ലാഭരണകൂടം എന്നിവയുടെ നിര്‍ദേശപ്രകാരം ഫഌറ്റുകള്‍ക്ക് തൊട്ടരികിലുള്ള മരട് മുനിസിപ്പാലിറ്റി കെട്ടിടം, ബി.പി.സി.എല്‍. ഓഫീസ് എന്നിവയ്ക്കു മുകളില്‍ സ്വകാര്യ കേബിള്‍ കമ്പനി െലെവ് ക്യാമറകള്‍ സ്ഥാപിച്ചു. സ്‌ഫോടനത്തിന് അരമണിക്കൂര്‍ മുമ്പ് ക്യാമറകള്‍ ഓണ്‍ ചെയ്തശേഷം ഇവര്‍ 200 മീറ്റര്‍ അകലേക്കു മാറും.
കേരളത്തിലും പുറത്തുനിന്നുമുള്ള വാര്‍ത്താ ചാനലുകള്‍ വന്‍സന്നാഹങ്ങളുമായി സ്ഥലത്തുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസ, ഉയര്‍ന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാകും ഇവര്‍ നിലയുറപ്പിക്കുക.
പ്രകമ്പനം പഠിക്കാന്‍ ''ഭൂമിനാഥന്‍''
സെക്കന്‍ഡില്‍ 25 മില്ലിമീറ്റര്‍ പ്രകമ്പനം സുരക്ഷിതമാണെന്നു ചെെന്നെ ഐ.ഐ.ടി. സംഘത്തലവന്‍ ഡോ. ഭൂമിനാഥന്‍. ഫഌറ്റുകള്‍ നിലംപൊത്തുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം പഠിക്കാന്‍ ചെെന്നെ സംഘം സ്ഥലത്തുണ്ട്. ആക്‌സലറോമീറ്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചു. സെക്കന്‍ഡില്‍ 25 മി.മീ. പ്രകമ്പനമാണെങ്കില്‍ അപകടമില്ലെന്നും അതില്‍ കൂടുതലാണെങ്കില്‍ സമീപവീടുകള്‍ക്കു തകരാറുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രകമ്പനം ഫഌറ്റില്‍നിന്നു 10 മീറ്റര്‍ അകലേക്കുണ്ടാകില്ലെന്നു കരാര്‍ കമ്പനിയും പൊളിക്കല്‍ വിദഗ്ധന്‍ എസ്.ബി. സര്‍വത്തേയും പറയുന്നു.
അവസാനമായി കാണാന്‍ കാണികളുടെ തിരക്ക്
തകര്‍ക്കുന്ന ഫഌറ്റ് സമുച്ചയങ്ങള്‍ അവസാനമായി കാണാന്‍ കാണികളുടെ തിരക്കാണ്. സംസ്ഥാനത്ത് ആദ്യമായി സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്ന കെട്ടിടം കാണാനും കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫി പകര്‍ത്താനും തിരക്കായിരുന്നു. ആദ്യം പൊളിക്കുന്ന എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫഌറ്റുകളുടെ പരിസരത്ത് ഇന്നലെ രാവിലെ മുതല്‍ നൂറുകണക്കിന് ആളുകളാണ് കാണാനെത്തിയത്.
ഇന്നു നടക്കുന്ന സ്‌ഫോടനം നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും സമീപപ്രദേശത്ത് കെട്ടിടങ്ങള്‍ തിരയുന്നവരും ഏറെയാണ്. ജില്ലയ്ക്കുപുറമേ സമീപ ജില്ലകളില്‍നിന്നും ഇവിടേക്ക് ആളുകള്‍ എത്തിച്ചേരുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു ജില്ലകളില്‍നിന്ന് എറണാകുളത്ത് വന്നവര്‍ മരടിലെ ഫഌറ്റ് സമുച്ചയങ്ങളില്‍കൂടി സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്. പ്രദേശത്തെ സ്‌കൂളുകളില്‍നിന്നും വിദ്യാര്‍ഥികളടക്കമുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്.
നാളെ ജയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും
നാളെ രാവിലെ 11-ന് ജയിന്‍ കോറല്‍കോവ്, ഉച്ചകഴിഞ്ഞ് രണ്ടിനു ഗോള്‍ഡന്‍ കായലോരം ഫഌറ്റുകള്‍ നിയന്ത്രിതസ്‌ഫോടനത്തിലൂടെ തകര്‍ക്കും. 17 നിലകള്‍, 125 അപാര്‍ട്ട്‌മെന്റുകള്‍. പൊളിക്കുന്നതില്‍ ഏറ്റവും വലിയത്. 372.8 കിലോ സ്‌ഫോടകവസ്തു. 49 ഡിഗ്രി ചരിച്ചുവീഴ്ത്തും. 26,400 ടണ്‍ അവശിഷ്ടം ഏഴുനില ഉയരത്തില്‍. ചെലവ് 86 ലക്ഷം. നിര്‍മാതാക്കള്‍- ജയിന്‍ ഹൗസിങ് ലിമിറ്റഡ്, ചെെന്നെ.
പൊളിക്കുന്നതില്‍ ഏറ്റവും ചെറുത് ഗോള്‍ഡന്‍ കായലോരമാണ്. 17 നിലകളിലായി 40 അപാര്‍ട്ട്‌മെന്റാണ് നാളെ ഉച്ചകഴിഞ്ഞ് വീഴുന്നത്. 14.8 കിലോഗ്രാം സ്‌ഫോടകവസ്തു ഉപയോഗിച്ചിരിക്കുന്ന സ്ഫോടനത്തിന് ചെലവ് 21 ലക്ഷമാണ്. 7,100 ടണ്‍ അവശിഷ്ടം മൂന്നുനില ഉയരത്തില്‍ കൂമ്പാരമാകും. നിര്‍മാണം തുടങ്ങിയതു ഭഗീരഥ ബില്‍ഡേഴ്‌സായിരുന്നെങ്കിലും ഫ്ളാറ്റ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതു വി.എസ്-കെ.പി. വര്‍ക്കി ബില്‍ഡേഴ്‌സ് ആയിരുന്നു.
from mangalam.com https://ift.tt/2RiYGcr
via IFTTT
No comments:
Post a Comment