തൊടുപുഴ: വിവാഹിതയായ മകളുടെ കാമുകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. തൊടുപുഴ അച്ചന്‍ രോവില്‍ സ്വദേശി 32കാരനായ സിയാദ് കോക്കര്‍ ആണ് മരിച്ചത്. യുവതിയുടെ വീട്ടില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. സിയാദിനെ കൊലപ്പെടുത്തിയ യുവതിയുടെ പിതാവ് സിദ്ദീഖ് ഒളിവിലാണ്.
യുവതിയുടെ കാമുകനായ സിയാദും പിതാവായ സിദ്ദിഖും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു. വിവാഹിതയായ യുവതിയുമായി സിയാദ് നാളുകളായി അടുപ്പത്തിലായിരുന്നു. യുവതിയെ കാണാന്‍ ഇന്നലെ രാത്രി സിയാദ് വീട്ടിലെത്തിയിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ അച്ഛനുമായി വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികളാണ് സിയാദിനെ ആശുപത്രിയിലെത്തിച്ചത്.
from mangalam.com https://ift.tt/2TbfRz2
via IFTTT
No comments:
Post a Comment