'നീ രോഗബാധിതരായ വലിയ സമൂഹത്തിന് ഒരു പ്രചോദനമാണ്, ആദരവും സ്‌നേഹവും', കാന്‍സറിനോട് പോരാടുന്ന ആവണിയോട് ഡോക്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

'നീ രോഗബാധിതരായ വലിയ സമൂഹത്തിന് ഒരു പ്രചോദനമാണ്, ആദരവും സ്‌നേഹവും', കാന്‍സറിനോട് പോരാടുന്ന ആവണിയോട് ഡോക്ടര്‍

കാന്‍സറിനെതിരെ പോരാടി ആത്മവിശ്വാസത്തോടെയുള്ള ആവണിയുടെ പുഞ്ചിരി ആരും മറക്കാനിടയില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടെയാണ് കേരളത്തില്‍ ഓരോരുത്തരുടെയും ഉള്ളിലേക്ക് അവള്‍ ചേക്കേറുന്നത്. ഇപ്പോള്‍ ആവണിയുടെ നിശ്ചയദാര്‍ഢ്യത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തുകയാണ് ആവണിയുടെ ഡോക്ടര്‍. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനത്തിലാണ് ആവണിയെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

കുറിപ്പ് ഇങ്ങനെ;

ഞാന്‍ ചികിത്സിച്ചിട്ടുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ 90 വയസ്സുള്ള വൃദ്ധര്‍ വരെയുള്ള ആയിരക്കണക്കിന് പേരില്‍ നിന്നും നീ വ്യത്യസ്തയാകുന്നത് സംസ്ഥാന യുവജനോത്സവത്തില്‍ നേടിയ വിലമതിക്കാനാകാത്ത സമ്മാനങ്ങളുടെ പേരില്‍ മാത്രമല്ല , മറിച്ച് കാന്‍സര്‍ എന്ന രോഗത്തിനോട് നീ പുലര്‍ത്തിയ ആറ്റിറ്റിയൂഡിന്റെ പേരിലുമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കാന്‍സര്‍ രോഗികളെ ചികിത്സിക്കുന്ന എനിക്ക് അവനി, നീയൊരദ്ഭുതമാണ്. .

രോഗം കണ്ടു പിടിച്ച് ചികിത്സിക്കുന്നതിനിടയ്ക്ക് എനിക്കെങ്ങിനെയീ രോഗം വന്നു എന്ന് ഒരിക്കല്‍ പോലും നീ എന്നോട് ചോദിച്ചിട്ടില്ല. ഓരോ ഒ.പി യിലും, ഐ. പി യിലും ചിരിച്ചു കൊണ്ടേ നീ എന്നെ സമീപിച്ചിട്ടുള്ളൂ. നിന്റെ ആ സമീപനം തന്നെ ഒരു കാന്‍സര്‍ രോഗ വിദഗ്ധന്‍ എന്ന നിലയില്‍ എനിക്ക് ആത്മവിശ്വാസവും പ്രചോദനവുമായിരുന്നു.

മറ്റുള്ളവരില്‍ നിന്ന് നിന്നെ തികച്ചും വ്യത്യസ്തയാക്കുന്ന കാര്യം മുന്‍പ് പറഞ്ഞ നിന്റെ ആ ആറ്റിറ്റിയൂഡ് തന്നെയായിരുന്നു. തനിക്ക് ഈ രോഗമുണ്ടെന്നും ഈ രോഗത്തെ ഭയപ്പെടേണ്ടതില്ലെന്നും , ചികിത്സിച്ചു ഭേദമാക്കാമെന്നും സാധാരണ എല്ലാവരെയും പോലെ ജീവിതത്തില്‍ മുന്നേറി വരാമെന്നുമുള്ള നിന്റെ ആത്മവിശ്വാസമായിരുന്നു. അങ്കിള്‍ ഈ രോഗം എനിക്കെങ്ങിനെ വന്നു എന്നല്ല നീ ചോദിച്ചത്, മറിച്ച് എനിക്ക് പഴയതു പോലെ പാട്ടു പാടാന്‍ കഴിയുമോ എന്നാണ്. ആദ്യ ആഴ്ചയിലെ ട്രീറ്റ്‌മെന്റിന് ശേഷം നീ എന്നോട് പറഞ്ഞത് ഞാനിന്നുമോര്‍ക്കുകയാണ്. അങ്കിള്‍ എനിക്ക് ശ്വാസം നന്നായി എടുക്കാന്‍ കഴിയുന്നുണ്ട്. പഴയതിലും നന്നായി എനിക്ക് പാടുവാന്‍ കഴിയുമെന്ന് നല്ല വിശ്വാസമുണ്ട്. ആ വിശ്വാസം തന്നെയാണ് അവനീ നിന്നെ ഇവിടെ വരെയെത്തിച്ചത്.

ചികിത്സിച്ചു രോഗം ഭേദമാക്കാന്‍ കഴിയുന്ന എത്രയോ ഡോക്ടര്‍മാരുണ്ട്. പക്ഷേ ചികിത്സയോടൊപ്പം രോഗിക്ക് വേണ്ട ആത്മവിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഞാന്‍ കൂടുതല്‍ ചിന്തിച്ചത്. ഇവിടെ നിന്റെ കേസില്‍ ഏറ്റവും പ്രസക്തമായ കാര്യം ഡോക്ടറിലേക്ക് നീ പകര്‍ന്ന പൊസിറ്റീവ് എനര്‍ജിയാണ്. മുടി കൊഴിഞ്ഞ് തിരശ്ശീലക്ക് പിറകിലേക്ക് പോയ എത്രയോ പേരുണ്ട്. അവരില്‍ നിന്നും നീ തികച്ചും വ്യത്യസ്തയായി കേമറകള്‍ക്ക് മുന്‍പില്‍ വന്ന് എനിക്കീ രോഗമുണ്ടെന്ന് ആര്‍ജവത്തോടെ പറഞ്ഞു. മനോഹരമായി പാട്ടു പാടി. കൈ നിറയെ സമ്മാനങ്ങള്‍ നേടി. നീ രോഗബാധിതരായ വലിയ സമൂഹത്തിന് ഒരു പ്രചോദനമാണ്. പിന്തുടരാവുന്ന മാതൃകയാണ്. കാന്‍സറിനെ ആത്മവിശ്വാസം കൊണ്ട് മറി കടക്കാമെന്ന മാതൃക. നിന്നോട് അനുകമ്പയല്ല. മറിച്ച് ആദരവും സ്‌നേഹവുമാണ്. സംഗീതത്തിന്റെയും, പാട്ടിന്റെയും ലോകത്ത് എല്ലാ ഉയരങ്ങളും നിനക്ക് വെട്ടിപ്പിടിക്കാനാകട്ടെ എന്നാശംസിച്ച് കൊണ്ട് നിര്‍ത്തുന്നു.

സ്‌നേഹപൂര്‍വ്വം.. സ്വന്തം ബോബനങ്കിള്‍.



from mangalam.com https://ift.tt/2uDwOIe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages