ആദ്യം ചെങ്കൊടി ഉയര്‍ത്തി സൂചന, പിന്നാലെ ആണവ കരാറില്‍ നിന്ന് പിന്മാറി ഇറാന്‍: ലോകം മുള്‍മുനയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 5, 2020

ആദ്യം ചെങ്കൊടി ഉയര്‍ത്തി സൂചന, പിന്നാലെ ആണവ കരാറില്‍ നിന്ന് പിന്മാറി ഇറാന്‍: ലോകം മുള്‍മുനയില്‍

ടെഹ്‌റാന്‍: ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനി അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ആണവകരാറില്‍ നിന്ന് പിന്മാറി ഇറാന്‍. 2015 ല്‍ യുഎന്നിന്റെ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പുവെച്ച ആണവകരാറില്‍ നിന്നാണ് ഇറാന്‍ പിന്മാറിയിരിക്കുന്നത്. യൂറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളില്‍ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചതായി ഔദ്യോഗിക ടിവി ചാനല്‍ പ്രഖ്യാപിച്ചു.

ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് കടുത്ത പ്രതികാരം ചെയ്യുുമെന്ന ഇറാന്‍ പരമാധികാരി ആയത്തുള്ള അലി ഖമനേയിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഇറാനിലെ പുണ്യ നഗരമായ ക്വോമിലെ ജാംകരണ്‍ പള്ളിയില്‍ ചുവന്ന കൊടി ഉയര്‍ന്നിരുന്നു. യുദ്ധത്തിന്റെ സൂചന നല്‍കിയാണ് കൊടി ഉയര്‍ന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൊടി ഇറാനില്‍ ഉയര്‍ത്തപ്പെടുന്നത്.

അതേസമയം അമേരിക്കയ്‌ക്കെതിരെ ഇറാന്റെ അയല്‍രാജ്യമായ ഇറാഖും കടുത്ത തീരുമാനവുമായി നീങ്ങുകയാണ്. രാജ്യത്ത് നിന്ന് അമേരിക്കന്‍ സഖ്യസേനയെ പുറത്താക്കാനുള്ള പ്രമേയം ഇറാഖി പാര്‍ലമെന്റ് ഏകകണ്‌ഠേന പാസാക്കി. നാലു വര്‍ഷം മുമ്പ് ഇസ്ലാമിക് സ്‌റ്റേറ്റിനെ പുറത്താക്കാനും നിര്‍മ്മാര്‍ജനം ചെയ്യാനും യുഎസ് സഖ്യസേനയുമായി ഇറാഖി സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ അവസാനിപ്പിക്കാനും ഇറാഖി പാര്‍ലമെന്റ് തീരുമാനിച്ചു.



from mangalam.com https://ift.tt/2tx5ryS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages