ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു പോലീസ്. ആക്രമണകാരികള്‍ ആരായിരുന്നു എന്നതും എങ്ങിനെയാണ് ആക്രമണം തുടങ്ങിയത് എന്നതും അന്വേഷിക്കുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ജെഎന്‍യു ക്യാമ്പസിനുള്ളില്‍ കടന്ന് അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചു പേരുടെ നില ഗുരുതരമാണ്.
സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് അക്രമവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ജെഎന്‍യുവില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നടന്നത് ആസൂത്രിത ആക്രമണമെന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. അക്രമികള്‍ക്ക് ക്യാമ്പസിനുള്ളില്‍ പ്രവേശിക്കാനുള്ള വഴി പറഞ്ഞു കൊടുത്തത് വാട്‌സ്ആപ്പ് വഴിയായിരുന്നു. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും വഴികളെക്കുറിച്ചും സന്ദേശങ്ങള്‍.
അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനെക്കുറിച്ചും പറയുന്നു. ക്യാമ്പസിലെ പോലീസ് സാന്നിദ്ധ്യം അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. അമ്പതോളം എബിവിപി, ആര്‍എസ്എസ് ഗുണ്ടകളാണ് ക്യാമ്പസില്‍ പ്രവേശിച്ചതെന്നാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ആരോപണം. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജാമിയ മിലിയ ഇസ്‌ളാമിയ സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ രാത്രിയില്‍ എത്തി ഡല്‍ഹി പോലീസ് ആസ്ഥാനം ഉപരോധിച്ചതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
വനിതകള്‍ ഉള്‍പ്പെടെ മുഖം മൂടി ധരിച്ച് എത്തിയവര്‍ പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കിയായിരുന്നു ആക്രമണം. ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിനു സമീപത്ത് അദ്ധ്യപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെ ആയിരുന്നു ആക്രമണം. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയും അക്രമികള്‍ വെറുതേ വിട്ടില്ല. ഇന്ത്യാ ടുഡേ മാധ്യമസംഘത്തെയും ആക്രമിച്ചു. ഇവരുടെ ക്യാമറയും മൈക്കും അടിച്ചു തകര്‍ത്തിട്ടുണ്ട്.
ഹോസ്റ്റലിനുള്ളിലും ആക്രമണം നടന്നിട്ടുണ്ട്. സബര്‍മതി, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയോര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലും ആക്രമണം നടന്നു. പൈപ്പുകളിലുടെ പെരിയാര്‍ ഹോസ്റ്റലിലേക്ക് കയറിയ സംഘം മുഖം മറച്ച് വടികളും ചുറ്റികയുമായി ക്യാമ്പസില്‍ അഴിഞ്ഞാടുകയായിരുന്നു. അക്രമി സംഘത്തിന്റെ ചിത്രങ്ങളും വീഡിയോകളും സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തു വിട്ടിട്ടുണ്ട്. രാത്രിയില്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ എത്തിയ യോഗേന്ദ്ര യാദവിന് നേരെയും ആക്രമണമുണ്ടായി. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിച്ചു.
from mangalam.com https://ift.tt/37Fwkzv
via IFTTT
No comments:
Post a Comment