ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കു നേരയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ എയിംസിലെത്തി സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഗുണ്ടകള്‍ സര്‍കലാശാലകളില്‍ കടന്ന് വിദ്യാര്‍ത്ഥികളില്‍ ഭയം പടര്‍ത്തുകയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ ആരോപണം ഉയര്‍ത്തി.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഉദാര ജനാധിപതയ സംവിധാനം എന്ന നിലയില്‍ ഇന്ത്യയ്ക്ക് ആഗോള പ്രശസ്തിയുണ്ടെന്നും പ്രിയങ്ക ട്വീറ്റില്‍ വ്യക്തമാക്കി. പരിക്കേറ്റവരെ വീണ്ടും അപമാനിക്കാന്‍ തങ്ങളുടെ ഗുണ്ടകളല്ല ഇത് ചെയ്തതെന്ന് എല്ലാ മാധ്യമങ്ങളിലും ബിജെപി നേതാക്കള്‍ നടിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടില്ലെന്നും പ്രിയങ്ക പറഞ്ഞു.
India has an established global reputation as a liberal democracy. Now Modi-Shah’s goons are rampaging through our universities, spreading fear among our children, who should be preparing for a better future..1/2— Priyanka Gandhi Vadra (@priyankagandhi) January 5, 2020
ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക ഗാന്ധി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തി. രാത്രി പത്തരയോടെയാണ് പ്രിയങ്ക ഗാന്ധി ആശുപത്രിയിലെത്തിയത്. എന്നാല്‍ പ്രിയങ്കയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. 18 വിദ്യാര്‍ത്ഥികളെയാണ് ഗുരുതര പരിക്കുകളോടെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്
from mangalam.com https://ift.tt/2Qs7JIx
via IFTTT
No comments:
Post a Comment